മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിനെ കുറിച്ച് വിശദമാക്കുന്ന പുസ്തകം പുറത്തിറക്കി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ്. അദ്ദേഹം തന്നെ എഴുതിയ പുസ്തകം ശനിയാഴ്ചയാണ് പ്രകാശനം ചെയ്തത്. 'ആത്മനിര്‍ഭര്‍ മഹാരാഷ്ട്ര-ആത്മനിര്‍ഭര്‍ ഭാരതെന്നാണ്' പുസ്തകത്തിന്‍റെ പേര്. കൊവിഡും ലോക്ക് ഡൗണും ബാധിച്ച ദരിദ്രര്‍ക്കും വ്യവസായികള്‍ക്കും പ്രയോജനം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിനെ കുറിച്ച് പുസ്തകത്തില്‍ വിശദമായി വിവരിച്ചിട്ടുണ്ട്. പാക്കേജ് മൂലം മഹാരാഷ്ട്രക്ക് ഉണ്ടാകുന്ന ഗുണങ്ങളെ കുറിച്ചും പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ടെന്ന് ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
സാമ്പത്തിക പാക്കേജ്; ദേവേന്ദ്ര ഫഡ്നാവിസിന്‍റെ പുസ്തകം പുറത്തിറങ്ങി - pm news
'ആത്മനിര്‍ഭര്‍ മഹാരാഷ്ട്ര-ആത്മനിര്‍ഭര്‍ ഭാരതെ'ന്നാണ് പുസ്തകത്തിന്‍റെ പേര്