ന്യൂഡല്‍ഹി: ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കുന്ന പാട്‌നയിലും ബഗല്‍പ്പൂരിലും ഡല്‍ഹിയില്‍ നിന്നുള്ള വിദഗ്‌ധ സംഘം എത്തിയതായി ബിഹാര്‍ സംസ്ഥാന കുടുബ ക്ഷേമ വകുപ്പ് മന്ത്രി അശ്വനി കുമാര്‍ ചൗബേ. വിദഗ്‌ധസംഘം പനി പടരുന്ന മേഖലകളില്‍ ക്യാമ്പുകള്‍ക്ക് നേതൃത്വം നല്‍കും. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 384 ഡെങ്കിപ്പനി കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. വെള്ളം കെട്ടിക്കിടക്കുന്ന മേഖലകളില്‍ ആരോഗ്യ വകുപ്പ് ഫോഗിങ്ങ് ഉള്‍പ്പെടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ദസ്റയോടനുബന്ധിച്ച് സംസ്ഥാനത്തെ ഉള്‍പ്രദേശങ്ങളില്‍ ചിക്കന്‍ഗുനിയ പ്രതിരോധ ക്യാമ്പുകളും സര്‍ക്കാര്‍ സംഘടിപ്പിച്ചിരുന്നു. നിലവിലെ സാഹചര്യം നേരിടാന്‍ കേന്ദ്രത്തിന്‍റെ ഇടപെടല്‍ വേണമെന്ന് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ത്വക്ക് രോഗങ്ങള്‍ തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
2.25 ലക്ഷം ജനങ്ങള്‍ പാര്‍ക്കുന്ന സ്ഥലമാണ് പാട്‌ന. ഇവിടുത്തെ ജനങ്ങളുടെ ആരോഗ്യ കാര്യത്തില്‍ ഉടന്‍ നടപടിയെടുക്കണമെന്ന് ജില്ലാ മജിസ്ട്രേറ്റ് കുമാര്‍ രവി ആവശ്യപ്പെട്ടു. വേഗത്തില്‍ പകരുന്നതും പുതിയതുമായ വൈറസ് രോഗങ്ങളെ പ്രതിരേധിക്കാനാണ് ആദ്യം ശ്രമിക്കേണ്ടത്. ഇതിനായി 75 സംഘങ്ങളെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നിയോഗിക്കണം. കൂടാതെ ശുചീകരണത്തിനായി ബ്ലീച്ചിങ് പൗഡറുകളും മറ്റ് പ്രതിരോധ സംവിധാനങ്ങളും ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.