ETV Bharat / bharat

തൊഴിലാളികളെ വീടുകളിൽ സുരക്ഷിതമായി എത്തിക്കുക, സാമ്പത്തികമായി സഹായിക്കുക: രാഹുൽ ഗാന്ധി - safe return of labourers

രാജ്യത്തെ തൊഴിലാളികളെ സുരക്ഷിതമായി വീട്ടിലെത്തിക്കാനുള്ള സൗകര്യം ഒരുക്കുക, കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന അവർക്ക് സാമ്പത്തിക സഹായമായി 7,500 രൂപയെങ്കിലും അക്കൗണ്ടുകളിൽ നിക്ഷേപിക്കുക എന്നീ ആവശ്യങ്ങൾ രാഹുൽ ഗാന്ധി ഉന്നയിച്ചു

migrant labourers  രാഹുൽ ഗാന്ധി  തൊഴിലാളികൾ  സാമ്പത്തിക സഹായം  safe return of labourers  PM Modi
തൊഴിലാളികളെ വീടുകളിൽ സുരക്ഷിതമായി എത്തിക്കുക, സാമ്പത്തികമായി സഹായിക്കുക: രാഹുൽ ഗാന്ധി
author img

By

Published : May 12, 2020, 10:03 PM IST

ന്യൂഡൽഹി: തൊഴിലാളികളെ വീടുകളിൽ സുരക്ഷിതമായി എത്തിക്കണമെന്നും അവർക്ക് സാമ്പത്തിക സഹായം നൽകണമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മാത്രമല്ല, ചെറുകിട, ഇടത്തരം വ്യവസായങ്ങൾ നടത്തുന്നവര്‍ക്ക് ഉപജീവനമാർഗത്തിനായി സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

  • प्रधानमंत्री जी से मेरा आग्रह है कि आज रात के सम्बोधन में सडकों पर चलते हमारे लाखों श्रमिक भाइयों-बहनों को उनके घरों तक सुरक्षित पहुंचाने की घोषणा करें। इसके साथ ही इस संकट के समय में सहारा देने के लिए उन सभी के खातों में कम से कम 7500 रु का सीधा हस्तांतरण दें। pic.twitter.com/ot0T4jAyTR

    — Rahul Gandhi (@RahulGandhi) May 12, 2020 " class="align-text-top noRightClick twitterSection" data=" ">

ലക്ഷണക്കണക്കിന് വരുന്ന തൊഴിലാളി സഹോദരന്മാരെയും സഹോദരിമാരെയും സുരക്ഷിതമായി വീട്ടിലെത്തിക്കാനുള്ള സൗകര്യം ഒരുക്കുക, കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന അവർക്ക് സാമ്പത്തിക സഹായമായി 7,500 രൂപയെങ്കിലും അക്കൗണ്ടുകളിൽ നിക്ഷേപിക്കുക എന്നീ ആവശ്യങ്ങൾ രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന് തൊട്ട് മുമ്പാണ് രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ അഭ്യർഥന നടത്തിയത്. ട്വീറ്റിനൊപ്പം ഒരു വീഡിയയോയിലൂടെ മക്കൾക്ക് ആപത്ത് സംഭവിച്ചാൽ അമ്മമാർ കരയുമെന്ന സന്ദേശവും അദ്ദേഹം പങ്കുവെച്ചു. ഇന്ത്യ കരയുകയാണ്, കാരണം ലക്ഷക്കണക്കിന് കുട്ടികളാണ് ദാഹവും വിശപ്പും കാരണം തെരുവുകളിലൂടെ അലയുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തൊഴിലാളികൾ, കർഷകർ, നികുതിദായകർ, സംരംഭകർ, കുടിൽ വ്യവസായികൾ എന്നിവർക്കായി 20 ലക്ഷം കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പ്രഖ്യാപിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.