ബീഹാര്‍: മുസാഫര്‍പൂരില്‍ മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 111 ആയി. നേരത്തെ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദിയും മുസാഫര്‍പൂരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ കുട്ടികളുടെ മരണത്തിന്‍റെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ ബീഹാര്‍ ആരോഗ്യവകുപ്പിന് ഇതുവരെ സാധിച്ചിട്ടില്ല. ഒരു വയസ്സിനും പത്ത് വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് അസുഖം ബാധിക്കുന്നത്. മുസാഫർപൂരിലെ ശ്രീകൃഷ്ണ മെഡിക്കൽ കോളജിൽ നിന്നാണ് കൂടുതല്‍ മരണനിരക്ക് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 89 കുട്ടികളാണ് ഇവിടെ മാത്രം മരിച്ചത്. സംഭവത്തെ തുടര്‍ന്ന് ബീഹാറിലെ വിവിധ ജില്ലകളില്‍ നിന്നുമായി 12ഓളം ഡോക്ടര്‍മാരെ ശ്രീകൃഷ്ണ മെഡിക്കൽ കോളജിൽ എത്തിച്ചിട്ടുണ്ട്. ദര്‍ഭാങ്ങ, നളന്ദ, പാറ്റ്ന മെഡിക്കല്‍ കോളജുകളില്‍ നിന്നുള്ള ഡോക്ടര്‍മാരാണ് എത്തിയിട്ടുള്ളത്. രോഗംബാധിച്ച് 111 കുട്ടികള്‍ മരിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ പൊതുജന താല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധവും ശക്തമാണ്.
ബീഹാർ മസ്തിഷ്കജ്വരം; മരണനിരക്ക് 111 ആയി - bihar
മുസാഫർപൂരിലെ ശ്രീകൃഷ്ണ മെഡിക്കൽ കോളേജിൽ നിന്നാണ് കൂടുതല്‍ മരണനിരക്ക് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 89 കുട്ടികളാണ് ഇവിടെ മാത്രം മരിച്ചത്.
ബീഹാര്‍: മുസാഫര്‍പൂരില്‍ മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 111 ആയി. നേരത്തെ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദിയും മുസാഫര്‍പൂരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ കുട്ടികളുടെ മരണത്തിന്‍റെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ ബീഹാര്‍ ആരോഗ്യവകുപ്പിന് ഇതുവരെ സാധിച്ചിട്ടില്ല. ഒരു വയസ്സിനും പത്ത് വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് അസുഖം ബാധിക്കുന്നത്. മുസാഫർപൂരിലെ ശ്രീകൃഷ്ണ മെഡിക്കൽ കോളജിൽ നിന്നാണ് കൂടുതല്‍ മരണനിരക്ക് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 89 കുട്ടികളാണ് ഇവിടെ മാത്രം മരിച്ചത്. സംഭവത്തെ തുടര്‍ന്ന് ബീഹാറിലെ വിവിധ ജില്ലകളില്‍ നിന്നുമായി 12ഓളം ഡോക്ടര്‍മാരെ ശ്രീകൃഷ്ണ മെഡിക്കൽ കോളജിൽ എത്തിച്ചിട്ടുണ്ട്. ദര്‍ഭാങ്ങ, നളന്ദ, പാറ്റ്ന മെഡിക്കല്‍ കോളജുകളില്‍ നിന്നുള്ള ഡോക്ടര്‍മാരാണ് എത്തിയിട്ടുള്ളത്. രോഗംബാധിച്ച് 111 കുട്ടികള്‍ മരിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ പൊതുജന താല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധവും ശക്തമാണ്.
https://www.indiatoday.in/india/story/encephalitis-deaths-toll-rises-pil-cm-nitish-kumar-1551565-2019-06-18
Conclusion: