ഗരിബന്ദ്: ഛത്തീസ്ഗഡിലെ ഗരിയബന്ദ് ജില്ലയിൽ വൈദ്യുതാഘാതമേറ്റ് ആന ചെരിഞ്ഞു. ഒഡീഷയിൽ നിന്ന് ഛത്തീസ്ഗഡിലേക്ക് 20 ആനകളുടെ സംഘം കുറച്ചുനാൾ മുമ്പ് എത്തിയിരുന്നതായി ഗരിയബന്ദിലെ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ മായങ്ക് അഗർവാൾ പറഞ്ഞു. വയലിൽ ചത്ത ആനയെ ഗ്രാമവാസികളാണ് കണ്ടത്. വനംവകുപ്പ് സംഘം സംഭവസ്ഥലത്ത് എത്തി അന്വേഷണം നടത്തി. വയലിൽ തൂങ്ങിക്കിടക്കുന്ന 11 കിലോ വോൾട്ട് വൈദ്യുതി പ്രവഹിക്കുന്ന കമ്പിയില്‍ നിന്നാണ് ആനക്ക് ഷോക്കേറ്റതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ കമ്പി സംബന്ധിച്ച് ഒന്നിലധികം തവണ പരാതി നല്‍കിയെങ്കിലും വൈദ്യുതി വകുപ്പ് പ്രതികരിച്ചില്ലെന്നും മായങ്ക് അഗർവാൾ ആരോപിച്ചു. അതിനാല്‍ തന്നെ വൈദ്യുതി വകുപ്പിന്‍റെ അശ്രദ്ധയാണ് ആന ചെരിയാന്‍ കാരണമെന്നും അഗർവാൾ പറഞ്ഞു. കഴിഞ്ഞ ആറ് ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മൂന്നാമത്തെ സംഭവമാണിത്. ഛത്തീസ്ഗഡിലെ ധരംജയഗര്‍ഹ്, മഹാസമുണ്ട് എന്നീ പ്രദേശങ്ങളിലാണ് മറ്റ് രണ്ട് സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ നാല് മാസത്തിനിടെ ഛത്തീസ്ഗഡില്‍ മാത്രം പതിനൊന്ന് ആനകൾ വൈദ്യുതാഘാതം ഉൾപ്പെടെ വിവിധ കാരണങ്ങളാൽ ചത്തിരുന്നു.
ഛത്തീസ്ഗഡില്‍ വൈദ്യുതാഘാതമേറ്റ് ആന ചെരിഞ്ഞു; ഒരാഴ്ചയ്ക്കുള്ളിൽ മൂന്നാമത്തെ സംഭവം - ഒരാഴ്ചയ്ക്കുള്ളിൽ മൂന്നാമത്തെ സംഭവം
വൈദ്യുതി വകുപ്പിന്‍റെ അശ്രദ്ധയാണ് ആന ചെരിയാന്‍ കാരണമെന്നും അഗർവാൾ പറഞ്ഞു. കഴിഞ്ഞ ആറ് ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മൂന്നാമത്തെ സംഭവമാണിത്.