ETV Bharat / bharat

വിവാദ പരാമര്‍ശം: അസം ഖാനും മേനകാ ഗാന്ധിക്കും വിലക്ക്

ജയപ്രദയ്ക്കെതിരെയുള്ള മോശം പരാമര്‍ശത്തെ തുടര്‍ന്നാണ് അസം ഖാന്‍റെ വിലക്ക്.

author img

By

Published : Apr 15, 2019, 10:55 PM IST

വിവാദ പരാമര്‍ശം: അസം ഖാനും മേനകാ ഗാന്ധിക്കും വിലക്ക്

യോഗി ആദിത്യനാഥിനും മായാവതിക്കും പിന്നാലെ സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാനും കേന്ദ്രമന്ത്രി മേനകയ്ക്കും വിലക്കേര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തെ തുടര്‍ന്നാണ് ഇരുവരെയും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നും റാലികളില്‍ നിന്നും വിലക്കിയത്. മേനകയെ രണ്ട് ദിവസത്തേക്കും അസം ഖാനെ മൂന്ന് ദിവസത്തേക്കുമാണ് വിലക്കിയത്. തനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ മുസ്ലീങ്ങള്‍ക്ക് തൊഴില്‍ നല്‍കില്ലെന്ന പ്രസ്താവനയെ തുടര്‍ന്നാണ് കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രി മേനക ഗാന്ധിക്ക് വിലക്കേര്‍പ്പെടുത്തിയത്. ഉത്തര്‍പ്രദേശ് സുൽത്താൻപുരിലെ മുസ്ലീം ഭൂരിപക്ഷ ഗ്രാമമായ തുറാബിൽ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു വിവാദ പരാമർശം.

ബിജെപി സ്ഥാനാര്‍ഥിയും നടിയുമായ ജയപ്രദയ്ക്കെതിരെയുള്ള മോശം പരാമര്‍ശത്തെ തുടര്‍ന്നാണ് എതിര്‍ സ്ഥാനാര്‍ഥി അസം ഖാനെ തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയത്. റാംപൂരിലെ ജനങ്ങള്‍ അവരുടെ യഥാര്‍ഥ സ്വഭാവം തിരിച്ചറിയാന്‍ 17 വര്‍ഷമെടുത്തെങ്കില്‍ പരിചയപ്പെട്ട 17 ദിവസത്തിനുള്ളില്‍ തന്നെ അവര്‍ ധരിച്ചിരിക്കുന്നത് കാക്കി അടിവസ്ത്രമാണെന്ന് താന്‍ തിരിച്ചറിഞ്ഞെന്നായിരുന്നു അസം ഖാന്‍റെ പ്രസ്താവന. പ്രസ്താവന വിവാദമായതോടെ സ്ത്രീത്വത്തെ അപമാനിച്ചതിന് അസം ഖാനെതിരെ പൊലീസ് കേസെടുത്തിരുന്നു. അസം ഖാനെ മത്സരിപ്പിക്കരുതെന്നായിരുന്നു ജയപ്രദയുടെ മറുപടി.

വര്‍ഗീയ - വിദ്വേഷ പരാമര്‍ശം നടത്തിയതിന് യോഗി ആദിത്യനാഥിനെ മൂന്നു ദിവസത്തേക്കും മായാവതിയെ രണ്ടു ദിവസത്തേക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയിരുന്നു. ഇത് കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം ആണ് മേനകയെയും അസം ഖാനെയും വിലക്കി കൊണ്ടുള്ള കമ്മീഷന്‍റെ നടപടി. അലിയും ബജ്റംഗ്ബലിയും തമ്മിലാണ് മത്സരം എന്ന വര്‍ഗ്ഗീയ പരാമര്‍ശത്തിനാണ് യോഗി ആദിത്യനാഥിന് വിലക്ക്. മുസ്ലിങ്ങൾ വിശാല സഖ്യത്തിന് വോട്ട് ചെയ്യണമെന്ന് നടത്തിയ അഭ്യര്‍ത്ഥനയാണ് മായാവതിക്ക് തിരിച്ചടിയായത്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.