ലഖ്‌നൗ: ഗാസിയാബാദിലെ കവിനഗറിൽ മുതിർന്ന സ്‌ത്രീയെ അയൽവാസി പരസ്യമായി മർദിച്ചു. സെപ്‌റ്റംബർ 12നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. നിരത്തിൽ വച്ച് മകളോട് മോശമായി പെരുമാറിയതിനെ ചോദ്യം ചെയ്‌തതിനെ തുടർന്നാണ് സ്‌ത്രീയെ അയൽവാസിയായ സുനിൽ ചൗധരി ആക്രമിച്ചത്. സ്‌ത്രീക്ക് നേരെ കസേരകൊണ്ട് മർദിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. സ്‌ത്രീയെ മർദിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. പരിക്കേറ്റ സ്‌ത്രീ ചികിത്സയിലാണ്.
ഗാസിയാബാദിൽ മുതിർന്ന സ്ത്രീക്ക് നേരെ ആക്രമണം - അയൽവാസി ആക്രമിച്ചു
മകളോട് മോശമായി പെരുമാറിയതിനെ ചോദ്യം ചെയ്‌തതിനെ തുടർന്നാണ് സ്‌ത്രീയെ അയൽവാസിയായ സുനിൽ ചൗധരി ആക്രമിച്ചത്.

ഗാസിയാബാദിൽ അയൽവാസി മുതിർന്ന സത്രീയെ മർദിച്ചു