ജയ്‌പൂര്‍: രാജസ്ഥാനിലെ ശ്രീഗംഗാനഗറില്‍ 52.21 കോടിയുടെ ഭൂസ്വത്ത് ജപ്‌തി ചെയ്‌ത് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് നടപടി. വികാസ് ഡബ്യു.എസ്.പി.ലിമിറ്റഡിന്‍റെയും ഉടമകളായ ബി.ഡി.അഗര്‍വാൾ, ബിമലാ ദേവി എന്നിവരുടെയും പേരിലുള്ള സ്വത്തുകളാണ് ബാങ്ക് തട്ടിപ്പുക്കേസുമായി ബന്ധപ്പെട്ട് ജപ്‌തി ചെയ്‌തത്.
വ്യാജരേഖകളുടെ സഹായത്തോടെ ബിക്കനീറിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും കയറ്റുമതിയുമായി ബന്ധപ്പെട്ട അനുമതി നേടിയ കേസിലാണ് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ നടപടി. സിബിഐയും ബാങ്ക് സെക്യൂരിറ്റി ആന്‍ഡ് ഫ്രോഡ് സെല്ലും സമര്‍പ്പിച്ച കുറ്റപത്രത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം നടത്തിയത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് അന്വേഷണ സംഘം അറിയിച്ചു.