അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്‌കോട്ട് മേഖലയില്‍ ഭൂചലനം. രാജ്‌കോട്ട് നഗരത്തിലെ ഉള്‍നാടന്‍ പ്രദേശത്താണ് ഇന്ന് രാവിലെ 7.40 ന് 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ ആളപായമോ നാശനഷ്‌ടമോ ഉണ്ടായിട്ടില്ലെന്ന് രാജ്‌കോട്ട് കലക്‌ടര്‍ രാമ്യ മോഹന്‍ പറഞ്ഞു. രാജ്‌കോട്ടില്‍ നിന്ന് 20 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറായാണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം. ഭൂകമ്പത്തെ തുടര്‍ന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജ്‌കോട്ട്, സുരേന്ദ്ര നഗര്‍, അമ്രേലി കലക്‌ടര്‍മാരോടായി ഫോണില്‍ ചര്‍ച്ച നടത്തി. പ്രദേശങ്ങളില്‍ നാശനഷ്‌ടമുണ്ടായോയെന്ന് വിലയിരുത്തിയതിന് ശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
ഗുജറാത്തിലെ രാജ്‌കോട്ടില്‍ ഭൂചലനം - രാജ്‌കോട്ട്
ഇന്ന് രാവിലെ 7.40 നാണ് 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ ആളപായമോ നാശനഷ്‌ടമോ ഇല്ല.
![ഗുജറാത്തിലെ രാജ്‌കോട്ടില്‍ ഭൂചലനം Earthquake of 4.8 magnitude hits Rajkot, no casualty Earthquake Rajkot ഗുജറാത്തിലെ രാജ്‌കോട്ടില്‍ ഭൂചലനം രാജ്‌കോട്ട് ഗുജറാത്ത്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8051256-13-8051256-1594902447931.jpg?imwidth=3840)