ഗോരഖ്‌പൂര്‍: സിഎഎ വിരുദ്ധ പ്രക്ഷോഭത്തിനിടെ പ്രകോപനപരമായ പ്രസ്താവന നടത്തിയ കേസിൽ അറസ്റ്റിലായ ഡോ. കഫീൽ ഖാന്‍റെ അമ്മാവൻ നസ്‌റുല്ല അഹ്മദ് വാര്‍സി രാജ്ഘട്ടിൽ വെടിയേറ്റ് മരിച്ചു. കൊലയ്ക്ക് പിന്നില്‍ സ്വത്തു തര്‍ക്കമാണെന്നാണ് പൊലീസിന്‍റെ നിഗമനം. ഗൊരഘ്പൂരിലെ വീട്ടില്‍ കയറിയാണ് നസ്‌റുല്ലക്കുനേരെ അജ്ഞാത സംഘം വെടിയുതിര്‍ത്തത്.
ഗൊരഘ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലെ കൂട്ട ശിശുമരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി വാര്‍ത്തകളില്‍ നിറഞ്ഞ വ്യക്തിയാണ് ഡോ. കഫീല്‍ ഖാന്‍. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതികരിച്ച കഫീല്‍ ഖാനെ വിവിധ കുറ്റങ്ങള്‍ ചുമത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ജയിലില്‍ അടച്ചിരിക്കുകയാണ്.