ശ്രീനഗർ: കിഴക്കൻ ലഡാക്കിലെ ഇന്ത്യ -ചൈന അതിർത്തിയിൽ സൈനിക പട്രോളിങ്ങിന് ഇരട്ട മുഴയുള്ള ഒട്ടകങ്ങളെ ഉൾപ്പെടുത്തുമെന്ന് സൈന്യം. കിഴക്കൻ ലഡാക്ക് മേഖലയിൽ 17,000 അടി ഉയരത്തിൽ 170 കിലോഗ്രാം ഭാരം വഹിക്കാൻ കഴിയുന്ന ഈ ഒട്ടകങ്ങളെ കുറിച്ച് ഡിആർഡിഒ ഗവേഷണം നടത്തി വരികയാണ്. സൈന്യത്തിനാവശ്യമായ സ്ഫോടക വസ്തുക്കളും മറ്റും ഇവയുടെ ശരീരത്ത് കയറ്റി നിശ്ചിത സ്ഥാനത്ത് എത്തിക്കാനാവുമെന്നതാണ് ഇവയുടെ പ്രത്യേകത.
ഇവയ്ക്ക് മൂന്ന് ദിവസം വരെ ഭക്ഷണമില്ലായ്മയും ജലക്ഷാമവും അതിജീവിക്കാൻ കഴിയും. ഗവേഷണം തുടരുകയാണെന്നും ഇവയെ ഉടൻ സൈന്യത്തിൽ ഉൾപ്പെടുത്തുമെന്നും വൃത്തങ്ങൾ അറിയിച്ചു. സാധാരണയായി 40 കിലോ ഭാരം വരെ വഹിക്കാൻ കഴിയുന്ന കോവർകഴുതകളെയും കുതിരകളെയുമാണ് സൈന്യം ചുമടുകൾ എത്തിക്കാൻ ഉപയോഗിക്കുന്നത്.