ശ്രീനഗര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ജി.എം. സരൂരിക്ക് എന്‍ഐഎ നോട്ടീസയച്ചു. കിഷ്ത്വാർ തീവ്രവാദ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ എന്‍ഐഎക്ക് മുന്നില്‍ ഹാജരാകണമെന്നറിയിച്ച് കൊണ്ടാണ് നോട്ടിസ് നല്‍കിയത്. എന്നാല്‍ താനൊരു മതേതര പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ആളാണെന്നും തനിക്ക് ഈ കേസുമായി യാതൊരു ബന്ധവുമില്ലെന്നും സരൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കിഷ്ത്വാരില്‍ ജഹാംഗീര്‍ മൊഹദ് അമിന്‍ ബട്ട് എന്ന തീവ്രവാദി പേര് മാറി ജഹാംഗീര്‍ സരൂരിയെന്ന പേരിലാണ് അറിയപ്പെടുന്നത്. ദേശീയ അന്വേഷണ ഏജന്‍സി തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണെന്നും സരൂരി വ്യക്തമാക്കി. ജമ്മുകശ്‌മീര്‍ സംസ്ഥാന കോണ്‍ഗ്രസിന്‍റെ വൈസ് പ്രസിഡന്‍റാണ് അദ്ദേഹം. കിഷ്‌ത്വാര്‍ ജില്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹിബ്-ഉള്‍-മുജാഹിദീന്‍ തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ട കേസില്‍ സരൂരിന്‍റെ സഹോദരന്‍റെ പേരും ഉള്‍പ്പെട്ടിരുന്നു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജി.എം. സരൂരിക്ക് എന്‍ഐഎ നോട്ടീസയച്ചു
കിഷ്ത്വാർ തീവ്രവാദ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ എന്‍ഐഎക്ക് മുന്നില്‍ ഹാജരാകണമെന്നറിയിച്ച് കൊണ്ടാണ് നോട്ടിസ് നല്‍കിയത്.