ETV Bharat / bharat

ഇതര സംസ്ഥാന തൊഴിലാളികൾക്കായി യാത്രാ സൗകര്യം ഒരുക്കുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി - കൊവിഡ്

സംസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് വീടുകളിലേക്ക് പോകാനായി ബസ്, ട്രെയിൻ തുടങ്ങിയ യാത്രാസൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി അശോക് ഖെലോട്ട് വ്യക്തമാക്കി.

Ashok Gehlot  coronavirus  migrant workers  Don't go home on foot  Jaipur  Rajasthan  coronavirus lockdown  രാജസ്ഥാൻ മുഖ്യമന്ത്രി  രാജസ്ഥാൻ  ജയ്‌പൂർ  ഇതര സംസ്ഥാന തൊഴിലാളികൾ  അശോക് ഖെലോട്ട്  യാത്രാ സൗകര്യം  കൊറോണ വൈറസ്  കൊവിഡ്  ലോക്ക് ഡൗൺ
ഇതര സംസ്ഥാന തൊഴിലാളികൾക്കായി യാത്രാ സൗകര്യം ഒരുക്കുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി
author img

By

Published : May 10, 2020, 8:38 AM IST

ജയ്‌പൂർ: രാജസ്ഥാനിൽ കുടുങ്ങിക്കിടക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾ കാൽനടയായി സ്വദേശങ്ങളിലേക്ക് പോകരുതെന്നും സർക്കാർ ഇതിനായി ഗതാഗത സൗകര്യം ഏർപ്പെടുത്തുന്നുണ്ടെന്നും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഖെലോട്ട് പറഞ്ഞു. തൊഴിലാളികൾക്ക് ആവശ്യമായ ഭക്ഷണവും താമസവും ഒരുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും തിരികെ പോകാനായി രജിസ്റ്റർ ചെയ്‌ത തൊഴിലാളികൾക്ക് ഇ-പാസുകൾ നൽകാൻ നിർദേശം നൽകിയതായും അശോക് ഖെലോട്ട് വ്യക്തമാക്കി.

തൊഴിലാളികളുടെ യാത്രയുമായി ബന്ധപ്പെട്ട അവലോകന യോഗത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. അടിയന്തരമായി വീട്ടിൽ പോകേണ്ടവർക്ക് ഉദ്യോഗസ്ഥർ പരിഗണന നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.