ETV Bharat / bharat

കൊവിഡ്-19: തിഹാര്‍ ജയിലില്‍ സുരക്ഷ ശക്തം - കുറ്റവാളികള്‍

രാജ്യത്തെ തന്നെ ഏറ്റവും കൂടുതല്‍ കുറ്റവാളികളെ താമസിപ്പിച്ചിരിക്കുന്ന ജയിലാണിത്. അതിനാല്‍ തന്നെ തടവുകാരിലേക്ക് രോഗം പടരാതിരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.

കൊവിഡ്-19: തീഹാര്‍ ജയിലില്‍ സുരക്ഷ ശക്തം

author img

By

Published : Apr 17, 2020, 3:29 PM IST

ന്യൂഡല്‍ഹി: കൊവിഡ്-19 പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ തിഹാര്‍ ജയിലില്‍ സുരക്ഷ ശക്തമാക്കി. രാജ്യത്തെ തന്നെ ഏറ്റവും കൂടുതല്‍ കുറ്റവാളികളെ താമസിപ്പിച്ചിരിക്കുന്ന ജയിലാണിത്. അതിനാല്‍ തന്നെ തടവുകാരിലേക്ക് രോഗം പടരാതിരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. 10000 പേരെ താമസിപ്പിക്കാനുള്ള സൗകര്യമാണ് ജയിലില്‍ ഉള്ളത് .എന്നാല്‍ ഇതിന്‍റെ ഇരട്ടിയില്‍ അധികം പേര്‍ ജയിലിലുണ്ട്.

സുരക്ഷയുടെ ഭാഗമായി ജയിലില്‍ സന്ദര്‍ശനം പൂര്‍ണ്ണമായും നിര്‍ത്തിവച്ചു. ഐസൊലേഷന്‍ വാര്‍ഡുകള്‍ അടക്കമുള്ള സംവിധാനങ്ങള്‍ ആരംഭിച്ചു. മാത്രമല്ല പുതിയ കുറ്റവാളികളെ ആശുപത്രികളില്‍ എത്തിച്ച് കൃത്യമായ നിരീക്ഷണം നടത്തിയ ശേഷം മാത്രമാണ് ജയിലില്‍ എത്തിക്കുന്നത്. ഈ സാഹചര്യം മുന്നില്‍ കണ്ട് കഴിഞ്ഞ മാസം നിരവധി തടവുകാര്‍ക്ക് പരോള്‍ നല്‍കിയിരുന്നു.

തടവുകാരില്‍ ആര്‍ക്കെങ്കിലും ജലദേഷം അനുഭവപ്പെട്ടാല്‍ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റുന്നുമുണ്ട്. പുറത്ത് നിന്ന് എത്തുന്നവര്‍ ജീവനക്കാര്‍ മുന്‍കരുതലുകള്‍ എടുത്ത ശേഷം മാത്രമാണ് ജോലിയില്‍ പ്രവേശിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.