ഹൈദരാബാദ്: തെലങ്കാനയിൽ ബധിരരും മൂകരുമായ കമിതാക്കൾ ആത്മഹത്യ ചെയ്തു. പെട്രോൾ ഒഴിച്ച് തീകൊളുത്തിയാണ് ഇരുവരും ആത്മഹത്യ ചെയ്തത്. നിസാമാബാദ് ജില്ലയിലെ ജക്കമ്പേട്ട സ്വദേശി നന്ദിപതി അശ്വിനി (20), ഗുണ്ടൂർ ജില്ലയിലെ ശ്രീനിവസാരവ് പെറ്റയിലെ ഷെയ്ഖ് മസ്തൻവാലി (27) എന്നിവരാണ് ആത്മഹത്യ ചെയ്തത്. ഇരുവരും ഹൈദരാബാദിലെ ഗച്ചിബൗളിയിലുള്ള ആമസോൺ കമ്പനിയിൽ ഒരുമിച്ച് ജോലി ചെയ്തവരാണ്. തുടർന്നുണ്ടായ പരിചയമാണ് പ്രണയത്തിലേക്കെത്തിയത്. അതേസമയം ഷെയ്ഖ് മസ്തൻവാലി മറ്റൊരു ബധിര യുവതിയെ വിവാഹം കഴിച്ചിരുന്നു. ഈ വിവരം മറച്ചുവെച്ചാണ് അശ്വിനിയുമായി പ്രണയത്തിലായത്. അതേസമയം രണ്ടു പേരും രണ്ട് മതത്തിൽ പെടുന്നതിനാൽ വിവാഹം നടത്താൻ വീട്ടുകാർ വിസമ്മതിച്ചതിനാലാണ് ആത്മഹത്യ ചെയ്‌തതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ബധിരരും മൂകരുമായ കമിതാക്കൾ മരിച്ച നിലയില്‍ - Disabled love couple
രണ്ടു പേരും രണ്ട് മതവിഭാഗത്തില്‍പ്പെടുന്നവരായതിനാല്‍ വീട്ടുകാര്‍ വിവാഹത്തിന് വിസമ്മതിച്ചതാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം
![ബധിരരും മൂകരുമായ കമിതാക്കൾ മരിച്ച നിലയില്‍ കമിതാക്കൾ ആത്മഹത്യ ചെയ്തു Disabled love couple commited suicide](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8770924-thumbnail-3x2-kk.jpg?imwidth=3840)