മുംബൈ: മഹാരാഷ്ട്രയിലെ ധാരവിയിൽ തിങ്കളാഴ്ച 12 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചേരിയിലെ കൊവിഡ് കേസുകളുടെ എണ്ണം 2,492 ആയതായി ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) അറിയിച്ചു. ധാരാവിയിൽ ഇപ്പോൾ 147 സജീവ കേസുകളുണ്ട്. 2,492 രോഗികളിൽ 2,095 പേരെ ഇതിനകം ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായി ബിഎംസി അറിയിച്ചു.
ധാരാവിയിൽ നിന്നുള്ള മരണങ്ങൾ സംബന്ധിച്ച വിവരങ്ങൾ കോർപ്പറേഷൻ പുറത്ത് വിട്ടിട്ടില്ല. നേരത്തെ കൊവിഡ് ഹോട്ട്‌സ്‌പോട്ട് ആയിരുന്ന ചേരി രോഗവ്യാപന നിയന്ത്രണത്തിന് വിധേയമാക്കിയതിൽ ലോകാരോഗ്യ സംഘടന ഏതാനും ദിവസങ്ങൾക്ക് മുമ്പ് അഭിനന്ദനം അറിയിച്ചിരുന്നു.