ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം 7,233 ആയി വർധിച്ചതായി ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ അറിയിച്ചു. കഴിഞ്ഞ ദിവസം അർധരാത്രി വരെയുള്ള കണക്ക് പ്രകാരം ഡൽഹിയിൽ പുതിയതായി 310 കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ടെന്നും സത്യേന്ദര്‍ ജെയിന്‍ പറഞ്ഞു. വൈറസിനൊപ്പം ജീവിക്കുക എന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ പ്രസ്താവനയെക്കുറിച്ച് അദ്ദേഹം വിശദീകരണം നൽകി. ഡൽഹിയിൽ മാത്രമല്ല ലോകമെമ്പാടും കൊവിഡ് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ തന്നെ കൊവിഡ് രണ്ടോ മൂന്നോ മാസം കൊണ്ട് തുടച്ചുനീക്കാൻ സാധിക്കുന്ന ദുരന്തമല്ലെന്നും ഈ വൈറസ് ലോകമെമ്പാടും വളരെക്കാലം നിലനിൽക്കുമെന്നും സത്യേന്ദര്‍ ജെയിന്‍ പറഞ്ഞു. അതുകൊണ്ടു തന്നെ കൊവിഡിനൊപ്പം എങ്ങനെ പ്രതിരോധത്തോടെ ജീവിക്കാം എന്നതിൽ പുതിയ മാർഗങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം വിശദമാക്കി.
-
இந்த நேரத்தில் அரசு டாஸ்மாக் கடைகளை மறுபடி திறந்தால் மீண்டும் ஆட்சிக்கு வரும் கனவை மறந்து விட வேண்டும். தயவுகூர்ந்து #கஜானாவை_நிரப்ப_நல்ல_வழிகளை_பாருங்கள்
— Rajinikanth (@rajinikanth) May 10, 2020 " class="align-text-top noRightClick twitterSection" data="
">இந்த நேரத்தில் அரசு டாஸ்மாக் கடைகளை மறுபடி திறந்தால் மீண்டும் ஆட்சிக்கு வரும் கனவை மறந்து விட வேண்டும். தயவுகூர்ந்து #கஜானாவை_நிரப்ப_நல்ல_வழிகளை_பாருங்கள்
— Rajinikanth (@rajinikanth) May 10, 2020இந்த நேரத்தில் அரசு டாஸ்மாக் கடைகளை மறுபடி திறந்தால் மீண்டும் ஆட்சிக்கு வரும் கனவை மறந்து விட வேண்டும். தயவுகூர்ந்து #கஜானாவை_நிரப்ப_நல்ல_வழிகளை_பாருங்கள்
— Rajinikanth (@rajinikanth) May 10, 2020
കൊവിഡ് ബാധിച്ച് ജീവൻ നഷ്‌ടപ്പെടുന്നവരുടെ കണക്കുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുവെന്ന് ഉറപ്പുവരുത്താൻ, എല്ലാ ചികിത്സാ കേന്ദ്രങ്ങളോടും ദിവസവും വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി മരണങ്ങളുടെ റിപ്പോർട്ട് നൽകണമെന്ന് ഡൽഹി സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.വൈറസ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലും ഡൽഹിയിലെ രോഗബാധിത പ്രദേശങ്ങളുടെ എണ്ണത്തിൽ കുറവ് വരുന്നതിനുള്ള കാരണം ആരോഗ്യമന്ത്രി വ്യക്തമാക്കി. രോഗബാധിത പ്രദേശങ്ങളിൽ പരമാവധി പരിശോധന നടത്തുന്നുണ്ട്. എന്നാൽ, നേരത്തെ അപകടമേഖലയായി പ്രഖ്യാപിച്ച ഈ പ്രദേശങ്ങളിൽ തന്നെ വീണ്ടും വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനാലാണ് രോഗബാധിത പ്രദേശങ്ങളുടെ എണ്ണത്തിൽ വ്യത്യാസം വരാത്തതെന്നാണ് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ വിശദീകരിച്ചത്.