ന്യൂഡൽഹി: കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് വരുന്ന ആഴ്ചയിൽ ഡൽഹിയിലെ വായുവിന്‍റെ ഗുണനിലവാരം കൂടുതൽ മോശമാകുമെന്ന് റിപ്പോർട്ട്. നഗരത്തിലെ ശരാശരി വായു ഗുണനിലവാര സൂചിക (എക്യുഐ) 367 ആയിരുന്നു. തിങ്കളാഴ്ച ഇത് 318ഉം ഞായറാഴ്ച 268ഉം ആയിരുന്നതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
പൂജ്യത്തിനും 50നും ഇടയിലുള്ള എക്യുഐ ആണ് വായുവിന്‍റെ ഗുണനിലവാരത്തിന് നല്ലത്. 51നും 100നും ഇടയിൽ തൃപ്തികരവും 101നും 200നും ഇടയിൽ മിതവും 201നും 300നും ഇടയിൽ ദരിദ്രവും 301നും 400നും ഇടയിൽ വളരെ ദരിദ്രവും 401നും 500നും ഇടയിൽ കഠിനവുമാണ്.
ചൊവ്വാഴ്ച പരമാവധി കാറ്റിന്‍റെ വേഗത എട്ട് കിലോമീറ്റർ ആയിരുന്നു, ബുധനാഴ്ച ഇത് 10 കിലോമീറ്റർ വേഗത കൈവരിക്കുമെന്നാണ് ഐഎംഡി അറിയിച്ചിരിക്കുന്നത്. ചൊവ്വാഴ്ച ഏറ്റവും കുറഞ്ഞ താപനില 8.1 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 27.2 ഡിഗ്രി സെൽഷ്യസും ആയിരുന്നു. ശാന്തമായ കാറ്റും കുറഞ്ഞ താപനിലയും മലിനീകരണത്തിന് സാധ്യത വർധിപ്പിക്കും. അതുകൊണ്ട് തന്നെ പ്രതികൂല കാലാവസ്ഥ വായുവിന്‍റെ ഗുണനിലവാരം വളരെ മോശമായി തുടരാൻ ഇടയാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.