ETV Bharat / bharat

ഡല്‍ഹി കലാപം; പൊലീസ് പിടിയിലായ ഷാരൂഖിന്‍റെ വീട്ടില്‍ തോക്ക് കണ്ടെത്തി - ഡല്‍ഹി കലാപം

ഫെബ്രുവരി 24നാണ് വടക്ക് കിഴക്കന്‍ ഡൽഹിയിലെ അക്രമത്തിനിടെ ഷാരൂഖ് പൊലീസിന് നേരെ വെടിയുതിർത്തത്

pistol  shahrukh  ghonda  violence  riot  ഡല്‍ഹി കലാപം  ഷാരൂഖ്
ഷാരൂഖിന്‍റെ വീട്ടില്‍ നിന്ന് തോക്ക് കണ്ടെടുത്തു
author img

By

Published : Mar 7, 2020, 11:03 AM IST

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിനിടെ വെടിയുതിര്‍ത്തതിന് പൊലീസ് പിടിയിലായ ഷാരൂഖിന്‍റെ വീട്ടില്‍ നിന്ന് തോക്ക് കണ്ടെടുത്തു. ഡല്‍ഹിയിലെ വീട്ടില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘമാണ് തോക്ക് കണ്ടെത്തിയത്. തോക്കിനൊപ്പം തിരകളും കണ്ടെത്തിയിട്ടുണ്ട്. ഷാരൂഖിന്‍റെ മൊബൈല്‍ ഫോണും അന്വേഷണ സംഘം പിടിച്ചെടുത്തു.

ഫെബ്രുവരി 24നാണ് വടക്ക് കിഴക്കന്‍ ഡൽഹിയിലെ അക്രമത്തിനിടെ പൊലീസിന് നേരെ ഷാരൂഖ് വെടിയുതിർത്തത്. ജാഫാറാബാദില്‍ വച്ചാണ് ഇയാള്‍ പൊലീസിന് നേരെ വെടിയുതിര്‍ത്തത്. നിരായുധനായ പൊലീസ് ഓഫീസറോട് ഇയാള്‍ തോക്ക് ചൂണ്ടി പിന്മാറാന്‍ ആവശ്യപ്പെടുന്നതും റോഡിന് മറുവശത്തുള്ളവര്‍ക്ക് നേരെ ഇയാള്‍ വെടിയുതിര്‍ക്കുന്നതുമായ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. മാര്‍ച്ച് മൂന്നിന് അറസ്റ്റിലായ ഷാരൂഖ് നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.