ന്യൂഡല്‍ഹി: ജവഹര്‍ലാല്‍നെഹ്രു യൂണിവേഴ്‌സിറ്റിയില്‍ അതിക്രമിച്ച് കയറിയ ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്‍റ് ഐഷി ഘോഷടക്കം 19 പേര്‍ക്കെതിരെ ഡല്‍ഹി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തു.
ക്യാമ്പസില്‍ അതിക്രമിച്ച് കയറി സുരക്ഷ ഉദ്യോഗസ്ഥരെയും സര്‍വര്‍റൂമും തല്ലിതകര്‍ത്തെന്ന കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്. ഞായറാഴ്‌ചയാണ് വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തത്. മുഖംമൂടി സംഘത്തിന്‍റെ അതിക്രമത്തിന് ഇരയായതിന്‍റെ തലേദിവസം ഇവര്‍ ക്യാമ്പസിനകത്ത് അതിക്രമിച്ച് കയറിയെന്നാണ് പൊലീസ് പറയുന്നത്.