ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് കൊവിഡ് പരിശോധന വർധിപ്പിച്ചു. വെള്ളിയാഴ്‌ച ഏറ്റവും കൂടുതൽ കൊവിഡ് 19 ടെസ്റ്റുകൾ നടത്തിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. മുമ്പത്തേതിനേക്കാൾ പരിശോധനയുടെ എണ്ണം നാല് മടങ്ങ് വർധിപ്പിച്ചതായും അദ്ദേഹം അറിയിച്ചു. ഡൽഹിയിൽ കഴിഞ്ഞ ദിവസം 21,144 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. സംസ്ഥാനത്ത് ഇതുവരെ 77,240 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2,492 കൊവിഡ് മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.
ഡൽഹിയിൽ കൊവിഡ് പരിശോധന വർധിപ്പിച്ചതായി അരവിന്ദ് കെജ്‌രിവാള്‍ - COVID-19 testing
കഴിഞ്ഞ ദിവസം 21,144 സാമ്പിളുകളാണ് ഡൽഹിയിൽ പരിശോധിച്ചതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു