ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയാ കേസില്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ചിദംബരത്തിന്‍റെ അറസ്റ്റില്‍ വ്യക്തത തേടി ഡല്‍ഹി സിബിഐ കോടതി. ചിദംബരത്തിന്‍റെ കസ്റ്റഡി കാലാവധി നീട്ടണമെന്ന ആവശ്യവുമായി സിബിഐ നല്‍കിയ അപേക്ഷയിലാണ് കോടതി വ്യക്തത തേടിയിരിക്കുന്നത്.
കസ്റ്റഡി അപേക്ഷയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അവ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതുവരെ എത്ര സമയം ചിദംബരത്തെ ചോദ്യം ചെയ്തുെവന്ന ചോദ്യത്തിന് ആകെ 55 മണിക്കൂര്‍ ചോദ്യം ചെയ്തെന്നും ദിവസം എട്ട് മുതല്‍ 10 മണിക്കൂര്‍ വരെ ചോദ്യം ചെയ്തെങ്കിലും സാവധാനമാണ് ചിദംബരം ഉത്തരം പറയുന്നതെന്നും സിബിഐ കോടതിയെ ബോധിപ്പിച്ചു.
ഓഗസ്റ്റ് 21ന് സ്വവസതിയില്‍ നിന്ന് അറസ്റ്റിലായ ചിദംബരം കഴിഞ്ഞ എട്ട് ദിവസമായി സിബഐ കസ്റ്റഡിയിലാണ്.