ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ വായു മലിനീകരണത്തിന്‍റെ അളവ് തുടര്‍ച്ചയായി നാലാം ദിവസവും ഉയരുന്നു. ഇന്ന് വായു ഗുണനിലവാര സൂചിക (എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ്) 266ല്‍ എത്തി. വായു ഗുണനിലവാരം പരിശോധനാ ഏജന്‍സിയുടെ പഠനപ്രകാരം വായുവിന്‍റെ ശുദ്ധത പലതായി തിരിച്ചിട്ടുണ്ട്. സൂചിക സ്‌കോര്‍ 50 ല്‍ താഴെയാണെങ്കില്‍ നല്ല വായു, 51നും 100നുമിടയില്‍ തൃപ്‌തികരം, 300 ആയാല്‍ മോശം, 300നും 400നും ഇടയിലായാല്‍ വളരെ മോശം, അതിനും മുകളിലായാല്‍ ഗുരുതരം എന്നിങ്ങനെയാണ് തരംതിരിച്ചിരിക്കുന്നത്.
ദിര്‍പൂരില്‍ രാവിലെ 8.30ന് സൂചിക 313 ല്‍ എത്തിയിരുന്നു. മതുറയില്‍ 306ഉം, ഡല്‍ഹി സര്‍വകലാശാലയില്‍ 300ഉം രേഖപ്പെടുത്തി.
തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചുമയുടെയോ ശ്വാസതടസത്തിന്‍റെയോ ലക്ഷണങ്ങൾ ഉണ്ടായാലോ, അസാധാരണമായി ക്ഷീണം തോന്നിയാലോ ഉടന്‍ തന്നെ വൈദ്യസഹായം തേടണമെന്നും, നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഒക്‌ടോബര്‍ 15 മുതൽ, അന്തരീക്ഷ മലിനീകരണ ഭീഷണിയെ ചെറുക്കുന്നതിനുള്ള കർശന നടപടികൾ ഡല്‍ഹിയിലും സമീപ പ്രദേശങ്ങളായ ഗുരുഗ്രാം, നോയിഡ, ഗാസിയാബാദ്, ഫരീദാബാദ് എന്നിവിടങ്ങളിലും പ്രാബല്യത്തിൽ വരും. വാഹനങ്ങള്‍ക്കുള്ള നിയന്ത്രണം നവംബര്‍ നാല് മുതല്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു.
വായു മലിനീകരണത്തില്‍ വലഞ്ഞ് രാജ്യതലസ്ഥാനം
വായു ഗുണനിലവാര സൂചിക (എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ്) 266ല്‍ എത്തി. ദിര്‍പൂരില്‍ രാവിലെ 8.30ന് സൂചിക 313 ല്‍ എത്തിയിരുന്നു. മതുറയില്‍ 306ഉം, ഡല്‍ഹി സര്‍വകലാശാലയില്‍ 300ഉം രേഖപ്പെടുത്തി.
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ വായു മലിനീകരണത്തിന്‍റെ അളവ് തുടര്‍ച്ചയായി നാലാം ദിവസവും ഉയരുന്നു. ഇന്ന് വായു ഗുണനിലവാര സൂചിക (എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ്) 266ല്‍ എത്തി. വായു ഗുണനിലവാരം പരിശോധനാ ഏജന്‍സിയുടെ പഠനപ്രകാരം വായുവിന്‍റെ ശുദ്ധത പലതായി തിരിച്ചിട്ടുണ്ട്. സൂചിക സ്‌കോര്‍ 50 ല്‍ താഴെയാണെങ്കില്‍ നല്ല വായു, 51നും 100നുമിടയില്‍ തൃപ്‌തികരം, 300 ആയാല്‍ മോശം, 300നും 400നും ഇടയിലായാല്‍ വളരെ മോശം, അതിനും മുകളിലായാല്‍ ഗുരുതരം എന്നിങ്ങനെയാണ് തരംതിരിച്ചിരിക്കുന്നത്.
ദിര്‍പൂരില്‍ രാവിലെ 8.30ന് സൂചിക 313 ല്‍ എത്തിയിരുന്നു. മതുറയില്‍ 306ഉം, ഡല്‍ഹി സര്‍വകലാശാലയില്‍ 300ഉം രേഖപ്പെടുത്തി.
തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചുമയുടെയോ ശ്വാസതടസത്തിന്‍റെയോ ലക്ഷണങ്ങൾ ഉണ്ടായാലോ, അസാധാരണമായി ക്ഷീണം തോന്നിയാലോ ഉടന്‍ തന്നെ വൈദ്യസഹായം തേടണമെന്നും, നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഒക്‌ടോബര്‍ 15 മുതൽ, അന്തരീക്ഷ മലിനീകരണ ഭീഷണിയെ ചെറുക്കുന്നതിനുള്ള കർശന നടപടികൾ ഡല്‍ഹിയിലും സമീപ പ്രദേശങ്ങളായ ഗുരുഗ്രാം, നോയിഡ, ഗാസിയാബാദ്, ഫരീദാബാദ് എന്നിവിടങ്ങളിലും പ്രാബല്യത്തിൽ വരും. വാഹനങ്ങള്‍ക്കുള്ള നിയന്ത്രണം നവംബര്‍ നാല് മുതല്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു.
https://www.aninews.in/news/national/general-news/delhi-air-quality-poor-for-fourth-consecutive-day20191013094156/
Conclusion: