ഡല്‍ഹിയിലെ സരിതാ വിഹാറിൽ ചാക്കിൽ കെട്ടിയ നിലയിലാണ് ഇരുപത്തഞ്ചുകാരിയുടെ മൃതദേഹംകണ്ടെത്തിയത്. കേസില്‍ പ്രതികളായ നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുഖ്യപ്രതി ഇപ്പോഴും ഒളിവിലാണ്. കൂട്ട ബലാത്സംഗത്തിന് ശേഷമാണ് യുവതിയെ പ്രതികൾ കൊലപ്പെടുത്തിയത്. തുടർന്ന് യുവതിയുടെ ശരീരം ചാക്കിൽകെട്ടി വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. അന്വേഷണം വഴിതെറ്റിക്കാനായി ശരീരത്തിന് സമീപം ഒരു കത്തിൽ മരണത്തിനുത്തരവാദികളെന്ന പേരിൽ കേസുമായി ബന്ധമില്ലാത്ത മൂന്ന് യുവാക്കളുടെ പേരെഴുതി വച്ചിരുന്നു.
സൗരഭ്, ദിനേഷ്, റഹീം, ചന്ദർകേഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ നാലുപേരും സംഗം വിഹാർ നിവാസികളാണ്. മുഖ്യപ്രതിയായ ധീരേന്ദറിനായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.തിഹാർ ജയിലിൽ ഒരുമിച്ചുണ്ടായിരുന്ന ദിനേഷും ധീരേന്ദറും അതേ ജയിലിലെ മുൻതടവുകാരനായ ബണ്ടിയോടുള്ള വ്യക്തിവൈരാഗ്യം തീർക്കാനായാണ് ബലാത്സംഗത്തിന് പദ്ധതിയിട്ടതും മൃതദേഹത്തിനൊപ്പം ബണ്ടിയുടെയും സഹോദരൻ ആരുഷിന്‍റെയും പേരിൽ കത്ത് എഴുതി വക്കുകയും ചെയ്തത്. തെളിവുകൾ ദൃഢമാക്കാനായി കൊല്ലപ്പെട്ട യുവതിയുടെ ഫോണിൽ നിന്നും ആരുഷിന്‍റെ നമ്പറിലേക്ക് നിരവധി തവണ വിളിക്കുകയും ചെയ്തിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയും കത്തില്‍ പേരുള്ളവരുംതമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് മനസിലാകുകയും സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിൽ യഥാർത്ഥ പ്രതികളെ കണ്ടെത്തുകയുമായിരുന്നു.