നാഗോർ: രാജസ്ഥാനിലെ സാംബാര്‍ തടാകത്തില്‍ ചത്തുവീഴുന്ന ദേശാടനപക്ഷികളുടെ എണ്ണം വർധിക്കുന്നു . ഇതുവരെ 15,000 ദേശാടന പക്ഷികള്‍ ചത്തതായാണ് റിപ്പോർട്ട്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായെങ്കിലും ഇപ്പോഴും ദേശാടപക്ഷികള്‍ ചാവുന്നതാണ് ആശങ്കയുണ്ടാക്കുന്നത്. ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി രാജസ്ഥാന്‍ വനം പരിസ്ഥിതി മന്ത്രി സുഖ്‌റാം ബിഷ്ണോയ് അറിയിച്ചു. ഉടന്‍ തന്നെ വൈല്‍ഡ്‌ലൈഫ് ചെക്ക് പോസ്റ്റുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.
ചത്തുവീണ പക്ഷികളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്ക് അയച്ചിട്ടുണ്ട്. അബോധാവസ്ഥയിലുള്ള പക്ഷികളെ പരിശോധനാ കേന്ദ്രങ്ങളിലേക്കും കൊണ്ടുപോയിട്ടുണ്ട്. എന്നാല്‍ പരിശോധനയില്‍ പക്ഷിപ്പനിയുള്ളതായി കണ്ടെത്തിയിട്ടില്ലെന്ന് മുന്‍സിപ്പാലിറ്റി അധികൃതർ അറിയിച്ചു. ബോപ്പാലിലേക്ക് അയച്ച സാമ്പിളുകളുടെ റിപ്പോർട്ട് ലഭിക്കാനുണ്ടെന്നും അധികൃതർ അറിയിച്ചു.
കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങള്‍ക്കിടെ ഏകദേശം 15 ഇനങ്ങളില്‍ പെട്ട പക്ഷികളാണ് സാംബാര്‍ തടാകത്തില്‍ ചത്തത് .പക്ഷികള്‍ കൂട്ടത്തോടെ ചാവുന്നതിന് പിന്നില്‍ വൈറസ്സാകാമെന്നും സംശയിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ചത്ത പക്ഷികളുടെ ശരീരം ശ്രദ്ധാപൂര്‍വ്വം ശേഖരിക്കാനും നീക്കം ചെയ്യാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്