ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ഭീതി വ്യാപിക്കുമ്പോൾ മരണസംഖ്യ 199 ആയെന്നും ഇതുവരെ 6412 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ 5709 ആക്‌ടീവ് കൊവിഡ് കേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെ 503 പേർ രോഗം മാറി ആശുപത്രി വിട്ടു. വ്യാഴാഴ്‌ച വൈകുന്നേരം മുതൽ 30 മരണമാണ് റിപ്പോർട്ട് ചെയ്‌തതെന്നും 25 മരണം മഹാരാഷ്‌ട്രയിൽ നിന്നാണെന്നും മന്ത്രാലയം അറിയിച്ചു. ഡൽഹിയിൽ മൂന്ന്, ഗുജറാത്ത്, ജാർഖണ്ഡ് എന്നിവിടങ്ങളിലായി ഓരോ മരണവുമാണ് റിപ്പോർട്ട് ചെയ്‌തത്.
അതേ സമയം മഹാരാഷ്‌ട്രയിലെ കൊവിഡ് മരണം 97 ആയി. രാജ്യത്ത് കൂടുതൽ കൊവിഡ് മരണവും കേസുകളും റിപ്പോർട്ട് ചെയ്യുന്നത് മഹാരാഷ്‌ട്രയിലാണ്. ഗുജറാത്തിൽ 17, മധ്യപ്രദേശിൽ 16, ഡൽഹിയിൽ 12 പേരുമാണ് കൊവിഡ് മൂലം മരിച്ചത്. പഞ്ചാബിലും തമിഴ്‌നാട്ടിലും എട്ട് മരണവും തെലങ്കാനയിൽ ഏഴ് കൊവിഡ് മരണവും റിപ്പോർട്ട് ചെയ്‌തു. വെസ്റ്റ് ബംഗാളിലും കർണാടകയിലും അഞ്ച് മരണവും ആന്ധ്രാ പ്രദേശ്, ജമ്മു കശ്‌മീർ, ഉത്തർ പ്രദേശ് എന്നിവിടങ്ങളിലായി നാല് കൊവിഡ് മരണവും സ്ഥിരീകരിച്ചു. ഹരിയാനയിലും രാജസ്ഥാനിലും മൂന്ന് മരണവും കേരളത്തിൽ രണ്ട് കൊവിഡ് മരണവുമാണ് റിപ്പോർട്ട് ചെയ്‌തത്.
ബിഹാർ, ഹിമാചൽ പ്രദേശ്, ഒഡീഷ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ ഓരോ കൊവിഡ് മരണവുമാണ് നടന്നതെന്ന് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കിൽ വ്യക്തമാക്കി. 71 വിദേശീയരടക്കം 6,412 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. അതേ സമയം 227 പേർ കൊവിഡ് മൂലം മരിച്ചെന്നും 6640 പേർക്ക് രോഗം സ്ഥിരീകരിച്ചെന്നും പിടിഐ റിപ്പോർട്ട് ചെയ്‌തു.
മഹാരാഷ്‌ട്രയിൽ കൊവിഡ് കേസുകളുടെ എണ്ണം 1364 ആയി ഉയർന്നു. തമിഴ്‌നാട്ടിൽ 834, ഡൽഹിയിൽ 720 കൊവിഡ് കേസുകളുമാണ് ഇതുവരെ സ്ഥിരീകരിച്ചത്. രാജസ്ഥാനിൽ 463, തെലങ്കാനയിൽ 442 കൊവിഡ് കേസുകളും സ്ഥിരീകരിച്ചു. ഉത്തർ പ്രദേശിൽ 410, കേരളത്തിൽ 357, ആന്ധ്രാ പ്രദേശിൽ 348 കേസുകളും റിപ്പോർട്ട് ചെയ്‌തു. മധ്യപ്രദേശിലെ കൊവിഡ് കേസുകൾ 259 ആയപ്പോൾ ഗുജറാത്തിലെ കേസുകളുടെ എണ്ണം 241 ആയി. കർണാടകയിൽ 181, ഹരിയാനയിൽ 169 കൊവിഡ് കേസുകളുമാണ് റിപ്പോർട്ട് ചെയ്‌തത്.
ജമ്മു കശ്‌മീരിൽ 158 കേസുകളും വെസ്റ്റ് ബംഗാളിൽ 116, പഞ്ചാബിൽ 101 കേസുകളുമാണ് റിപ്പോർട്ട് ചെയ്‌തത്. അതേ സമയം ഒഡീഷയിലെ കൊവിഡ് കേസുകളുടെ എണ്ണം 44 ആയി. ബിഹാറിൽ 39 കേസുകളും ഉത്തരാഖണ്ഡിൽ 35 കേസുകളും അസമിൽ 29 കേസുകളും റിപ്പോർട്ട് ചെയ്‌തു. ആന്‍റമാൻ നിക്കോബാർ ദ്വീപിൽ 11 കേസുകളും ചത്തീസ്‌ഗഡിൽ 10 കേസുകളും സ്ഥിരീകരിച്ചു. ചണ്ഡീഗഡിലും ഹിമാചൽ പ്രദേശിലും 18 കേസുകളും ലഡാക്കിൽ 15 , ജാർഖണ്ഡിൽ 13 കേസുകളും റിപ്പോർട്ട് ചെയ്‌തു. അതേ സമയം പുതുച്ചേരിയിൽ അഞ്ചും ഗോവയിൽ ഏഴ് കൊവിഡ് കേസുകളും സ്ഥിരീകരിച്ചു. മണിപ്പൂരിൽ രണ്ട്, ത്രിപുര, മിസോറാം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ ഓരോ കൊവിഡ് കേസുകളുമാണ് ഇതുവരെ റിപ്പോർട്ട് ചെയ്‌തത്.