ന്യൂഡല്‍ഹി : ഭൂമിയിടപാട് കേസുമായി ബന്ധപ്പെട്ട് നാഷണലിസ്റ്റ് കോൺഗ്രസ് പാര്‍ട്ടി നേതാവ് പ്രഫൂല്‍ പട്ടേലിനോട് ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് ആവശ്യപ്പെട്ടു. ദാവൂദ് ഇബ്രാഹിമിന്‍റെ അടുത്ത സഹായിയായ മുഹമ്മദ് ഇക്ബാല്‍ മേമനുമായി ഭൂമിയിടപാട് കേസില്‍ ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പ്രഫൂല്‍ പട്ടേലിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. ഒക്‌ടോബര്‍ 18-ന് മുമ്പ് ഹാജരാകാനാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ നിര്‍ദേശം. ഭൂമിയിടപാട് കേസില്‍ പട്ടേലിന് എന്തെങ്കിലും ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്ന് മുന്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ പൃഥ്വിരാജ് ചവാന്‍ പറഞ്ഞു.
പ്രഫൂല്‍ പട്ടേലിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്
ഒക്‌ടോബര്‍ 18-ന് മുമ്പ് ഹാജരാകാനാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് എന്‍സിപി നേതാവിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.