ETV Bharat / bharat

മഹ ഗുജറാത്ത് തീരത്ത്; മഴ ശക്തിയാര്‍ജിക്കുമെന്ന് മുന്നറിയിപ്പ്

മഹാരാഷ്ട്രയിലെ പൂനെ, റായ്ഗഡ്, നാസിക് എന്നിവിടങ്ങളിൽ അടുത്ത 4 മണിക്കൂറിനുള്ളിൽ കനത്ത മഴ ലഭിക്കുമെന്ന് ഐ.എം.ഡി പ്രവചിച്ചു

12 മണിക്കൂറിനുള്ളിൽ മഹ കൂടുതൽ ശക്തിയാർജിക്കുമെന്ന്  ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്
author img

By

Published : Nov 1, 2019, 10:23 PM IST

ഗാന്ധിനഗർ: അടുത്ത 12 മണിക്കൂറിനുള്ളിൽ മഹ കൂടുതൽ ശക്തിയാർന്ന ചുഴലിക്കാറ്റാകുമെന്ന് ഭാരതീയ കാലാവസ്ഥാ വകുപ്പ്. നവംബർ അഞ്ചിനും ആറിനും ഗുജറാത്തിലെ തെക്കൻ ഭാഗങ്ങളിൽ കനത്ത മഴ ലഭിക്കുമെന്ന് ഭാരതീയ കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ജയന്ത് സർക്കാർ പറഞ്ഞു. കിഴക്കൻ-മധ്യ അറേബ്യൻ കടലിനു മുകളിലൂടെ മഹ ചുഴലിക്കാറ്റ് വടക്കുപടിഞ്ഞാറ് ദിശയിലാണ് സഞ്ചരിക്കുന്നതെന്നും വടക്കുകിഴക്ക് ദിശയിലേക്ക് സഞ്ചാര പദം മാറുന്നതോടെ മഹ തീവ്രമായ ചുഴലിക്കാറ്റായി മാറുമെന്നും ജയന്ത് സർക്കാർ കൂട്ടിച്ചേർത്തു. മഹാരാഷ്ട്രയിലെ പൂനെ, റായ്ഗഡ്, നാസിക് എന്നിവിടങ്ങളിൽ അടുത്ത 4 മണിക്കൂറിനുള്ളിൽ കനത്ത മഴ ലഭിക്കുമെന്ന് ഐ.എം.ഡി പ്രവചിച്ചിട്ടുണ്ട്. കർണാടക, ഗോവ, മഹാരാഷ്ട്ര, തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് പോകരുതെന്ന നിർദേശം പുറപ്പെടുവിച്ചു.

Intro:Body:

https://www.aninews.in/news/national/general-news/cyclone-maha-to-intensify-imd20191101205637/

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.