വാരണസി: കൊറോണ വൈറസ് ഭീതിയെ തുടർന്ന് വാരാണസിയിലെ പ്രശസ്‌തമായ ഹനുമാൻ ക്ഷേത്രവും അടച്ചു. മാർച്ച് 25 വരെയാണ് ക്ഷേത്രം അടച്ചിടുക. തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ക്ഷേത്ര ആരാധനകളായ 'ഭോഗ് ആരതി'യും മറ്റു ചടങ്ങുകളും നടക്കും. കാശി വിശ്വനാഥ ക്ഷേത്രവും ഇന്നു മുതൽ അടച്ചിടും. എന്നാൽ നിത്യാരാധന നടക്കുമെന്നും തീർത്ഥാടകർക്ക് മാത്രമാണ് നിയന്ത്രണമെന്നും വാരണസി ജില്ലാ മജിസ്ട്രേറ്റ് കൗശൽ രാജ് ശർമ്മ പറഞ്ഞു.
ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്‍റെ കണക്കു പ്രകാരം ഇന്ത്യയിൽ ഇതുവരെ 258 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്.