ന്യൂഡല്‍ഹി: കൊവിഡ് മുക്തരായി അഞ്ച് മാസത്തിന് ശേഷം വീണ്ടും രോഗം സ്ഥിരീകരിക്കാന്‍ സാധ്യതയുള്ളതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. കൊവിഡ് രോഗ മുക്തരാകുന്നതോടെ ശരീരത്തിലുണ്ടാകുന്ന ആന്‍റിബോഡി അഞ്ച് മാസം കൊണ്ട് നശിക്കും. ഇതോടെ വൈറസ് വീണ്ടും ശരീരത്തില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നും ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ ബെല്‍റാം ഭാര്‍ഗവ പറഞ്ഞു.
അതിനാല്‍ തന്നെ ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധ ഇക്കാര്യത്തില്‍ കാണിക്കേണ്ടതുണ്ട്. സാമൂഹ്യ അകലം പാലിക്കലും മാസ്ക് ധരിക്കുന്നതും ഒഴിവാക്കുന്ന പ്രവണത നല്ലതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പനി, ചുമ, ശ്വാസതടസ്സം എന്നിവയാണ് കൊവിഡിന്‍റെ പ്രധാന ലക്ഷണങ്ങള്‍. ലോകാരോഗ്യ സംഘടയുടെ സോളിഡാരിറ്റി ട്രയല്‍ മൂന്ന് 30 രാജ്യങ്ങളില്‍ നടക്കുന്നുണ്ട്. ഇന്ത്യയും ഇതില്‍ പങ്കാളിയാണ്. റെംഡെസിവിർ, എച്ച്സിക്യു മരുന്നുകള്‍ പ്രതീക്ഷിച്ചത്ര ഗുണം ചെയ്തിട്ടില്ല. രാജ്യത്ത് മരുന്ന് നിര്‍മാണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഐസിഎംആര്‍ വ്യക്തമാക്കി.