അമരാവതി: ആന്ധ്രപ്രദേശില്‍ വ്യാഴാഴ്ച ആറ് പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ്-19 രോഗികളുടെ എണ്ണം 149 ആയി. സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നെല്ലൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 24 കേസുകളാണ് ഇവിടെയുള്ളത്. കൃഷ്ണ ജില്ലയില്‍ 23, ഗുണ്ടൂരില്‍ 20 കേസുകളുമുണ്ട്. രാജ്യത്ത് 2069 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 156 പേർ ആശുപത്രി വിട്ടു.