ഐസ്‌വാൾ: മിസോറാമില്‍ 17 ദിവസത്തെ ചികിത്സക്ക് ശേഷം എട്ട് പേര്‍ കൂടി കൊവിഡ് മുക്തരായി. എട്ട് പേരിൽ ആറുപേര്‍ കൊളാസിബ് ജില്ലയിൽ നിന്നുള്ളവരും രണ്ട് പേർ ഐസ്‌വാൾ ജില്ലയിൽ നിന്നുള്ളവരുമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇവര്‍ സോറം മെഡിക്കൽ കോളജിലാണ് ചികിത്സയിലുണ്ടായിരുന്നത്. രണ്ട് തവണ പരിശോധന നടത്തി കൊവിഡ് നെഗറ്റീവാണെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് എട്ട് പേരും ആശുപത്രി വിട്ടത്. രോഗമുക്തി നേടിയവരോട് ഒരാഴ്‌ച വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് ആകെ ഒമ്പത് പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
മാർച്ച് 24ന് മിസോറാമിൽ ആദ്യം കൊവിഡ് സ്ഥിരീകരിച്ച ആൾ മെയ് ഒമ്പതിന് രോഗം ഭേദമായി ആശുപത്രി വിട്ടു. സംസ്ഥാനത്ത് ആകെ 130 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 121 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. വടക്കൻ മിസോറാമിലെ ലുങ്‌ലെയ് ജില്ലയിൽ 46 പേര്‍ക്കും ഐസ്‌വാളില്‍ 30 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.