ഭോപ്പാൽ: ഭോപ്പാലിൽ കൊറോണ വൈറസ് ബാധിച്ച് 52 കാരൻ മരിച്ചു. ഇതോടെ മധ്യപ്രദേശിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 14 ആയി. തലസ്ഥാനത്തെ ആദ്യ കൊവിഡ് മരണമാണിത്. കൊവിഡ് പോസിറ്റീവായിരുന്ന ഇയാൾ ചികിത്സയിലായിരുന്ന സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാത്രിയാണ് മരിച്ചതെന്ന് ഭോപ്പാൽ കലക്ടർ തരുൺ പിത്തോഡ് പറഞ്ഞു.
മൊത്തക്കച്ചവട മാർക്കറ്റിൽ വാച്ച്മാനായി ജോലി ചെയ്തിരുന്ന ഇദ്ദേഹം വളരെക്കാലമായി ആസ്ത്മ രോഗിയായിരുന്നുവെന്ന് സ്വകാര്യ ആശുപത്രിയിലെ ഡോ. രാജേഷ് ശര്‍മ പറഞ്ഞു. ഇൻഡോറിൽ ഒമ്പത്, ഉജ്ജൈനിൽ രണ്ട്, ഭോപ്പാൽ, ഖാർഗോൺ, ചിന്ദ്വാര എന്നിവിടങ്ങളിൽ ഒരെണ്ണം ഉൾപ്പെടെ സംസ്ഥാനത്ത് 14 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു.