ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് ബാധിച്ച് 723 പേർ മരിച്ചു. 23,452 പേർക്ക് രോഗം സ്ഥിരീകരിച്ചു. 4,813 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. രോഗബാധിതരിൽ 77 വിദേശികളും ഉൾപ്പെടുന്നു. 37 പേരാണ് വ്യാഴാഴ്‌ച മരിച്ചത്. മഹാരാഷ്‌ട്രയിൽ 14, ഗുജറാത്തിൽ ഒമ്പത്, ഉത്തർപ്രദേശിൽ മൂന്ന്, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ഡൽഹി, മധ്യപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ മൂന്ന്, കർണാടകയിൽ ഒന്ന് എന്നിങ്ങനെയാണ് കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്‌തത്.
723 മരണങ്ങളിൽ 283 മരണങ്ങളും മഹാരാഷ്‌ട്രയില്‍ നിന്നാണ് റിപ്പോർട്ട് ചെയ്‌തത്. ഗുജറാത്തിൽ 112, മധ്യപ്രദേശിൽ 83, ഡൽഹിയിൽ 50, ആന്ധ്രാപ്രദേശിൽ 29, രാജസ്ഥാനിൽ 27, തെലങ്കാനയിൽ 26 എന്നിങ്ങനെയാണ് മരണനിരക്ക്. ഉത്തർപ്രദേശിൽ 24 പേർ, തമിഴ്‌നാട്ടിൽ 20 പേർ, കർണാടകയിൽ 18 പേരും മരിച്ചു. പഞ്ചാബിൽ 16 പേരും, പശ്ചിമ ബംഗാളിൽ 15 പേരും മരിച്ചു. ജമ്മു കശ്‌മീരിൽ അഞ്ചും, കേരളം, ജാർഖണ്ഡ്, ഹരിയാന എന്നിവിടങ്ങളിൽ മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്‌തു. ബിഹാറിൽ നിന്നും രണ്ട് മരണങ്ങളും, മേഘാലയ, ഹിമാചൽ പ്രദേശ്, ഒഡീഷ, അസം എന്നിവിടങ്ങളിൽ നിന്ന് ഓരോ മരണങ്ങളും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.