ബെഗംളുരു: കർണാടകയിലെ ദാവനഗരെയിൽ 55കാരി കൊവിഡ് ബാധിച്ച് മരിച്ചു. ഉയർന്ന രക്ത സമർദവും പ്രമേഹവും ഉണ്ടായിതിനെ തുടർന്ന് ഇവർ വെന്‍റിലേറ്ററിലായിരുന്നു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണം 30 ആയി ഉയർന്നു.
സംസ്ഥാനത്ത് എട്ട് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. പുതിയതായി റിപ്പോർട്ട് ചെയ്ത കേസുകൾ ദാവൻഗെരെയിൽ മൂന്ന്, കലബുരഗിയിൽ നിന്ന് മൂന്ന്, ബെലഗാവി ജില്ലയിലെ ഹിരേബാഗെവാഡി ഒന്ന്, ബെംഗളൂരുവിൽ ഒന്ന് എന്നിങ്ങനെയാണ്. കർണാടകയിലെ കൊവിഡ് കേസുകളുടെ എണ്ണം 701ആയി.