കൊഹിമ: നാഗാലൻഡിൽ അഞ്ച് കൊവിഡ് കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്‌തു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 168 ആയതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രി അറിയിച്ചു. 12 പേര്‍ ഞായറാഴ്‌ച രോഗമുക്തി നേടി. നിലവില്‍ 88 പേരാണ് ചികിത്സയിലുള്ളത്. 232 സാമ്പിളുകൾ പരിശോധിച്ചതില്‍ നിന്നാണ് അഞ്ച് പേര്‍ക്ക് രോഗം കണ്ടെത്തിയത്.
നാഗാലൻഡിലെ കൊവിഡ് രോഗികളുടെ വീണ്ടെടുക്കൽ നിരക്ക് 52.38 ശതമാനമാണ്. ആകെ രോഗികളില്‍ 105 പേര്‍ പുരുഷന്മാരും 63 പേര്‍ സ്ത്രീകളുമാണ്. നാഗാലാൻഡില്‍ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് ദിമാപൂർ ജില്ലയിലാണ്. 121 കൊവിഡ് കേസുകളാണ് ഇവിടെ മാത്രം റിപ്പോര്‍ട്ട് ചെയ്‌തത്.