ഗുവാഹത്തി: അസമില്‍ 735 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 16,806 ആയി. നാല് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചു. ഇതുവരെ 41 കൊവിഡ് രോഗികളാണ് മരിച്ചത്. എന്നാല്‍ ഔദ്യോഗിക കണക്കുകളില്‍ 36 കൊവിഡ് മരണമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
പുതുതായി റിപ്പോര്‍ട്ട് ചെയ്‌ത 735 കേസുകളില്‍ 400 പേരും ഗുവാഹത്തിയില്‍ നിന്നുള്ളവരാണ്. ഇവിടെ 7,031 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഗുവാഹത്തി ഉൾപ്പെടുന്ന കമ്രൂപ് മെട്രോപൊളിറ്റൻ ജില്ലയിൽ ഏര്‍പ്പെടുത്തിയിരുന്ന ലോക്ക് ഡൗൺ ജൂലൈ 19 വരെ നീട്ടി.
അതേസമയം സംസ്ഥാനത്ത് ഞായറാഴ്‌ച മാത്രം 468 പേര്‍ക്ക് രോഗം ഭേദമായി. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 10,894 ആയി ഉയര്‍ന്നു. രോഗമുക്തി നിരക്ക് ഉയരുന്നത് കൊവിഡിനെ നമുക്ക് പ്രതിരോധിക്കാൻ കഴിയുമെന്നതിന്‍റെ സൂചനയാണെന്ന് ആരോഗ്യമന്ത്രി ട്വീറ്റ് ചെയ്‌തു. അസമില്‍ 5,873 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ 5,52,376 സാമ്പിളുകൾ കൊവിഡ് പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്.