റാഞ്ചി: റാഞ്ചിയിലെ ഹിന്ദ്‌പിരിയിൽ വിന്യസിച്ച 150ഓളം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒരാഴ്ച നിരീക്ഷണം ഏർപ്പെടുത്തിയതായി റാഞ്ചി പൊലീസ്. കൊവിഡ് 19 പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ഏപ്രിൽ ഒൻപതിന് റാഞ്ചി ഭരണകൂടം ഹിന്ദ്‌പിരി പ്രദേശം കണ്ടയിൻമെന്‍റ് സോൺ ആയി പ്രഖ്യാപിച്ചിരുന്നു. എല്ലാ അവശ്യ സാധനങ്ങളും താമസക്കാർക്ക് അവരുടെ വീടുകളിൽ എത്തിച്ച് നൽകുന്നുണ്ടെന്ന് റാഞ്ചി ഭരണകൂടം അറിയിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് സംസ്ഥാനത്ത് 27 വൈറസ് പോസിറ്റീവ് കേസാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ രണ്ട് മരണവും റിപ്പോർട്ട് ചെയ്തു. മെയ് മൂന്ന് വരെ ലോക്‌ഡൗൺ നീട്ടുമെന്ന് പ്രധാനമന്ത്രി അറിയിച്ചതിനെത്തുടർന്ന് കൊവിഡ് 19നെ ചെറുക്കുന്നതിനായി ലോക്‌ഡൗൺ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ പറഞ്ഞു.
കൊവിഡ് 19: റാഞ്ചിയിൽ 150 പൊലീസ് ഉദ്യോഗസ്ഥർ ക്വാറന്‍റൈനിൽ - COVID-19
കൊവിഡ് 19 പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ഏപ്രിൽ ഒൻപതിന് റാഞ്ചി ഭരണകൂടം ഹിന്ദ്‌പിരി പ്രദേശം കണ്ടയിൻമെന്‍റ് സോൺ ആയി പ്രഖ്യാപിച്ചിരുന്നു