പട്‌ന: ബിഹാറിൽ ഇന്ന് 11 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 707 ആയി ഉയർന്നു. ഖഗാഡിയയിൽ നിന്ന് അഞ്ച് കേസുകളും ബെഗുസരായിൽ നിന്നും നാല് കേസുകളുമാണ് പുതുതായി റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. കൂടാതെ, ബങ്ക ജില്ലയിലെ രണ്ട് പേർക്കും കൊവിഡ് പോസിറ്റീവാണെന്ന് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് കുമാർ പറഞ്ഞു. എന്നാൽ, കഴിഞ്ഞ ദിവസം സംസ്ഥാനത്ത് സ്ഥിരീകരിച്ചത് 85 വൈറസ് കേസുകളാണ്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം ആറ് മരണങ്ങൾ റിപ്പോർട്ട് ചെയ്‌ത ബിഹാറിൽ 354 പേർ രോഗമുക്തി നേടിയിട്ടുണ്ട്. സംസ്ഥാനത്തെ 38 ജില്ലകളിൽ 37 ജില്ലകളിലും കൊവിഡ് ബാധിതരുണ്ട്.
ബിഹാറിൽ 11 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു; ആകെ വൈറസ് ബാധിതർ 707 - sanjay kumar
ആറ് മരണങ്ങൾ റിപ്പോർട്ട് ചെയ്‌ത ബിഹാറിൽ 354 പേരാണ് ഇതുവരെ രോഗമുക്തി നേടിയിട്ടുള്ളത്