ETV Bharat / bharat

സ്പീക്കറുടെ കാരണം കാണിക്കൽ നോട്ടീസ്; ഹൈക്കോടതിയുടെ അധികാരപരിധിക്ക് പുറത്തെന്ന് അഭിഷേക് സിംഗ്‌വി

author img

By

Published : Jul 20, 2020, 12:57 PM IST

രാജസ്ഥാൻ നിയമസഭാ സ്പീക്കർ ജൂലൈ 14ന് നൽകിയ കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കണമെന്നും മാറ്റിവയ്ക്കണമെന്നും ആവശ്യപ്പെട്ട് സച്ചിൻ പൈലറ്റും അദ്ദേഹത്തിന്‍റെ ക്യാമ്പിലെ എം‌എൽ‌എമാരും രാജസ്ഥാൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

സ്പീക്കറുടെ കാരണം കാണിക്കൽ നോട്ടീസ്;  ഹൈക്കോടതിയുടെ അധികാരപരിധിക്ക് പുറത്തെന്ന് അഭിഷേക് സിംഗ്വി  അഭിഷേക് സിംഗ്വി  Abhishek Singhvi
അഭിഷേക് സിംഗ്വി

ജയ്പൂർ: രാജസ്ഥാൻ സ്പീക്കറെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ അഭിഷേക് സിംഗ്‌വി ഹൈക്കോടതിയെ സമീപിച്ചു. രാജസ്ഥാൻ നിയമസഭാ സ്പീക്കർ ജൂലൈ 14ന് നൽകിയ കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കണമെന്നും മാറ്റിവയ്ക്കണമെന്നും ആവശ്യപ്പെട്ട് സച്ചിൻ പൈലറ്റും അദ്ദേഹത്തിന്‍റെ ക്യാമ്പിലെ എം‌എൽ‌എമാരും രാജസ്ഥാൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അതേസമയം, സ്പീക്കറുടെ ഉത്തരവ് പരിമിതമായ അടിസ്ഥാനത്തിൽ മാത്രമേ ചോദ്യം ചെയ്യാൻ കഴിയുകയുള്ളുവെന്ന് അദ്ദേഹം ഹൈക്കോടതിയെ അറിയിച്ചു. കേസിൽ ജുഡീഷ്യൽ അവലോകനം തീർത്തും വിലക്കപ്പെട്ടതാണെന്നും സിംഗ്‌വി വാദിച്ചു.

കോടതി നടപടികളുടെ വീഡിയോ റെക്കോർഡിങ്ങിന് സ്പീക്കർ ഉത്തരവിട്ടാൽ എന്ത് സംഭവിക്കുമെന്ന് ജാർഖണ്ഡ് കേസ് ഉൾപ്പെടെയുള്ള ഉദാഹരണങ്ങൾ അദ്ദേഹം ഉദ്ധരിച്ചു. സ്പീക്കർ തീരുമാനിക്കുന്നത് വരെ കോടതികൾക്ക് അധികാരപരിധിയില്ല. ഇത് ഹൈക്കോടതിയുടെ അധികാരപരിധിക്ക് പുറത്താണ്. ഹൈക്കോടതിയുടെ അധികാരപരിധിയ്ക്ക് പുറത്ത് സംഭവിച്ച രണ്ട് വിധിന്യായങ്ങളും സിംഗ്‌വി ഉദ്ധരിച്ചു.

നിയമസഭയുടെ മുമ്പാകെ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് നടക്കുന്ന വാദം ചൊവ്വാഴ്ച വരെ നീട്ടിവെച്ചതായി അഭിഷേക് മനു സിംഗ്‌വി അറിയിച്ചു. അയോഗ്യത നോട്ടീസിനെതിരായ ഹർജിയിൽ ഭേദഗതി വരുത്താൻ സച്ചിൻ പൈലറ്റ് ക്യാമ്പ് ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ചീഫ് ജസ്റ്റിസ് ഇന്ദ്രജിത് മൊഹന്തിയുടെ നേതൃത്വത്തിലുള്ള രാജസ്ഥാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യാഴാഴ്ച വാദം കേൾക്കുന്നത് മാറ്റിവച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.