ന്യൂഡൽഹി: ലോക്‌ഡൗണിനെ തുടർന്ന് കുടുങ്ങിക്കിടന്ന 444 വിദേശ പൗരന്മാരെ തിരിച്ചയച്ച് ഇന്ത്യ. 430 ഓസ്‌ട്രേലിയൻ പൗരന്മാരെയും 14 ന്യൂസിലാൻഡ് പൗരന്മാരെയുമാണ് ഇന്ത്യ തിരിച്ചയച്ചത്. ഡൽഹിയിൽ നിന്ന് മെൽബണിലേക്കുള്ള ചാർട്ടർ ജെടി -2846 വിമാനത്തിൽ പൗരന്മാർ തിരിച്ചെന്നും സൈമൺ ക്വിൻ നയിക്കുന്ന ഓസ്‌ട്രേലിയൻ സംഘമാണ് വിമാനം സംഘടിപ്പിച്ചതെന്നും ഇന്ത്യയിലെ ഓസ്ട്രേലിയൻ കമ്മിഷൻ ട്വീറ്റ് ചെയ്‌തു. അതേ സമയം പ്രധാനമന്ത്രി, വിദേശകാര്യമന്ത്രി തുടങ്ങിയവർക്ക് അദ്ദേഹം ട്വിറ്ററിലൂടെ നന്ദി അറിയിച്ചു. ലോക്‌ഡൗണിനെ തുടർന്ന് അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദാക്കിയതിനെ തുടർന്നാണ് 444 വിദേശ പൗരന്മാർ ഇന്ത്യയിൽ കുടുങ്ങിയത്. അതേ സമയം രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 7500 കടന്നു.
444 വിദേശ പൗരന്മാരെ തിരിച്ചയച്ച് ഇന്ത്യ
ലോക്‌ഡൗണിനെ തുടർന്ന് കുടുങ്ങിക്കിടന്ന ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് പൗരന്മാരെയാണ് ഇന്ത്യ തിരിച്ചയച്ചത്.