ETV Bharat / bharat

കൊവിഡ് 19; 1200 പേരെ ജയിൽ മോചിതരാക്കുമെന്ന് ഗുജറാത്ത് സർക്കാർ

1,200 തടവുകാരെ പരോൾ, ഇടക്കാല ജാമ്യം എന്നിവയിലൂടെ മോചിപ്പിക്കുമെന്ന് ഗുജറാത്ത് സർക്കാർ. രണ്ട് മാസത്തേക്കാണ് ഇവരെ ജയിൽ മോചിതരാക്കുക.

കൊവിഡ് 19 ജയിൽ മോചിതർ ഗുജറാത്ത് സർക്കാർ പരോൾ ഇടക്കാല ജാമ്യം മുഖ്യമന്ത്രി വിജയ് രൂപാനി സംസ്ഥാന ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രിയുടെ സെക്രട്ടറി അശ്വനി കുമാർ Coronavirus Gujarat 2 months
കൊവിഡ് 19നെ തുടർന്ന് 1200 പേരെ ജയിൽ മോചിതരാക്കുമെന്ന് ഗുജറാത്ത് സർക്കാർ
author img

By

Published : Mar 29, 2020, 7:03 PM IST

ഗാന്ധിനഗർ: കൊവിഡ് 19നെ തുടർന്ന് ജയിലിലെ തിരക്ക് കുറക്കാൻ നടപടികളുമായി ഗുജറാത്ത് സർക്കാർ. 1,200 തടവുകാരെ പരോൾ, ഇടക്കാല ജാമ്യം എന്നിവയിലൂടെ മോചിപ്പിക്കുമെന്ന് ഗുജറാത്ത് സർക്കാർ. രണ്ട് മാസത്തേക്കാണ് ഇവരെ ജയിൽ മോചിതരാക്കുക. മോചിപ്പിക്കുന്ന തടവുകാരുടെ പട്ടിക തയ്യാറാക്കാൻ മുഖ്യമന്ത്രി വിജയ് രൂപാനി സംസ്ഥാന ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടു. പ്രാദേശിക കോടതികളിലെ ജഡ്ജിമാരുടെ സഹായത്തോടെയാവും ഇവരെ വിട്ടയയ്ക്കുക.

പുറത്ത് വിടുന്നതിന് മുമ്പ് ഇവരുടെ ആരോഗ്യനില പരിശോധിക്കും. ശാരീരികമായി ബുദ്ധിമുട്ടുകൾ ഇല്ലാത്തവരെ മാത്രമേ പുറത്ത് വിടു എന്ന് മുഖ്യമന്ത്രിയുടെ സെക്രട്ടറി അശ്വനി കുമാർ പറഞ്ഞു. പനി, ജലദോഷം, ചുമ തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവരെ ഐസൊലേഷനിൽ പ്രവേശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ 58 കേസുകളാണ് ഗുജറാത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അഞ്ച് മരണങ്ങളും റിപ്പോർട്ട് ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.