ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് വ്യാപനം ശക്തിപ്പെടുന്നു. ഇന്നലെ മാത്രം 60 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 315 ആയി. ഇതില്‍ 39 പേര്‍ വിദേശികളാണ്. ഇറ്റലി (17) ഫിലിപ്പീന്‍സ് (3), യുകെ (2), കാനഡ (1), ഇന്തോനേഷ്യ (1), സിങ്കപ്പൂര്‍ (1) എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് വിദേശികള്‍. ഡല്‍ഹി, കര്‍ണാടക, പഞ്ചാബ്, മഹാരാഷ്‌ട്ര എന്നവിടങ്ങളിലായി നാല് മരണങ്ങളാണ് ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്‌ട്രയിലാണ് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത്. 63 പേര്‍. ഇന്നത്തെ ആറ് രോഗികളടക്കം കേരളത്തിലെ വൈറസ് ബാധിതരുടെ എണ്ണം 52 ആയി. ഡല്‍ഹിയില്‍ ഒരു വിദേശി ഉള്‍പ്പടെ 27 പേര്‍ക്കും, ഉത്തര്‍പ്രദേശില്‍ ഒരു വിദേശി ഉള്‍പ്പടെ 24 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. തെലങ്കാനയില്‍ 21ഉം രാജസ്ഥാനില്‍ 17 വൈറസ് ബാധിതരുണ്ട്. തെലങ്കാനയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ 11 പേര്‍ വിദേശികളാണ്. 14 വിദേശികള്‍ക്കടക്കം ഹരിയാനയില്‍ 17 രോഗികളുണ്ട്. കര്‍ണാടക (15) പഞ്ചാബ് (13), ലഡാക്ക് (13), ഗുജറാത്ത് (7), ജമ്മു കശ്‌മീര്‍ (4) തമിഴ്‌നാട് (3), ആന്ധ്ര പ്രദേശ് (3), ഉത്തരാഖണ്ഡ് (3) വെസ്‌റ്റ് ബംഗാള്‍ (3), ഒഡീഷ (2), പുതുച്ചേരി (1), ചത്തിസ്ഗഡ് (1) ചണ്ഡിഗഡ് (1) എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ രോഗികളുടെ കണക്ക്.
ഇന്ത്യയില്‍ 315 കൊവിഡ് ബാധിതര്‍
ഇന്നലെ മാത്രം 60 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ആകെ രോഗികളില്‍ 39 പേര്‍ വിദേശികളാണ്.