ലക്‌നൗ: പൗരത്വ ഭേദഗതി നിയമത്തെ എതിർത്തതിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പുതിയ ബിജെപി ദേശീയ പ്രസിഡന്‍റ് ജെ.പി. നദ്ദ. പാർട്ടിയുടെ നേതൃത്വം മാനസിക പാപ്പരത്തത്താൽ വലയുകയാണെന്നും കഴിഞ്ഞ എട്ട് മാസമായി പാർട്ടി പുറത്തിറക്കിയ പ്രസ്താവനകൾ പാകിസ്ഥാനെ സഹായിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. നിയമത്തെ പിന്തുണച്ച് ആഗ്രയിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു നദ്ദ.
ദലിത് നേതാക്കൾ സിഎഎയെ എതിർക്കുന്നു. ദലിത് നേതാക്കൾക്കും കോൺഗ്രസിനും സിഎഎയെക്കുറിച്ച് യാതൊന്നും അറിയില്ല. മാത്രമല്ല ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ അവർ ശ്രമിക്കുന്നു. ഇരു പാർട്ടികളുടെയും രാഷ്ട്രീയ ഇന്നിംഗ്സ് അവസാനിച്ചുവെന്നും കാലം മാറിയിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യം അതിവേഗം മുന്നേറുകയാണെന്ന് അവർ മനസിലാക്കണമെന്നും നദ്ദ വ്യക്തമാക്കി.