ETV Bharat / bharat

വിശ്വാസം തേടി കുമാരസ്വാമി: അനുനയനീക്കങ്ങൾ തുടരുന്നു

കര്‍ണാടകയില്‍ ഇന്ന് തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ആവശ്വപ്പെട്ട് സ്വതന്ത്ര എംഎല്‍എമാരായ ആര്‍ ശങ്കറും എച്ച് നാഗേഷും സുപ്രീം കോടതില്‍ ഹര്‍ജി നല്‍കി.

author img

By

Published : Jul 22, 2019, 8:02 AM IST

കര്‍ണാടകയില്‍ ഇന്ന് വിശ്വാസവോട്ടെടുപ്പ്

ബംഗലൂരു: കർണാടക നിയമസഭയില്‍ നാളുകളായി തുടരുന്ന രാഷ്ടീയ പ്രതിസന്ധിക്കിടെ ഇന്ന് കുമാരസ്വാമി സർക്കാർ വിശ്വാസവോട്ട് തേടും. ജെഡിഎസ്- കോൺഗ്രസ് സഖ്യസർക്കാരിനെ പിന്തുണച്ചിരുന്ന 10 എംഎല്‍എമാർ രാജിവെച്ചതോടെയാണ് കർണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാക്കിയത്.

ഇന്ന് കുമാരസ്വാമി സർക്കാർ വിശ്വാസവോട്ട് തേടുമ്പോൾ രാജിവെച്ച വിമതര്‍ പിന്തുണ നല്‍കിയില്ലെങ്കില്‍ സ്പീക്കര്‍ നാമ നിര്‍ദേശം ചെയ്ത അംഗവും രാമലിംഗ റെഡ്ഡിയും ഉള്‍പ്പടെ 103 പേരാകും 225 അംഗ സഭയില്‍ കേണ്‍ഗ്രസ്-ജനതാദള്‍ സര്‍ക്കാരിനെ പിന്തുണക്കുക. കുറഞ്ഞത് 12 എംഎല്‍എ മാരെങ്കിലും വിട്ടുനിന്നാല്‍ സര്‍ക്കാര്‍ ന്യൂനപക്ഷമാകും. വിമത എംഎല്‍എമാരെ തിരിച്ച്കൊണ്ടുവരാന്‍ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ശ്രമം നടന്നെങ്കിലും ഫലം കണ്ടില്ല.

അതേസമയം കര്‍ണാടകയിലെ വിമത എംഎല്‍എമാര്‍ വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് -ജനതാദള്‍ സര്‍ക്കാരില്‍ വിശ്വാസമില്ലെന്നും കാര്യങ്ങള്‍ക്ക് ഒരു തീരുമാനമാകുന്നതുവരെ തിരിച്ച് കര്‍ണാടകയിലേക്ക് ഇല്ലെന്നും എംഎല്‍എമാര്‍ കൈമാറിയ വീഡിയോയില്‍ പറയുന്നു.

കുമാരസ്വാമി സര്‍ക്കാരിന് വിശ്വാസം തെളിയിക്കാന്‍ കഴിയാതെ വന്നാല്‍ അടുത്ത സര്‍ക്കാര്‍ രൂപീകരണത്തുനുള്ള ശ്രമത്തിലാണ് ബിജെപി. സഭയില്‍ 107 പേരുടെ പിന്തുണയാണ് ബിജെപി പ്രതീക്ഷിക്കുന്നത്.

അതേസമയം കര്‍ണാടകയില്‍ ഇന്ന് തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ആവശ്വപ്പെട്ട് സ്വതന്ത്ര എംഎല്‍എമാരായ ആര്‍ ശങ്കറും എച്ച് നാഗേഷും സുപ്രീം കോടതില്‍ ഹര്‍ജി നല്‍കി.

പലകാരണങ്ങള്‍ പറഞ്ഞ് വിശ്വാസ വോട്ടെടുപ്പ് വൈകിപ്പിച്ച സര്‍ക്കാരിനെ വിമര്‍ശിച്ച് ഗവര്‍ണറും രംഗത്ത് വന്നിരുന്നു. ഗവര്‍ണര്‍ നല്‍കിയ സമയപരിധി മൂന്ന് തവണ സര്‍ക്കാരും സ്പീക്കറും ലംഘിച്ചെന്നും ഗവര്‍ണറെ ബിജെപി ഏജന്‍റ് എന്ന് വിളിച്ചതും എംഎല്‍എമാര്‍ ഹര്‍ജിയില്‍ പറയുന്നു.

അതിനിടെ, മുഖ്യമന്ത്രി കുമാരസ്വാമിക്ക് പിന്തുണ നല്‍കാന്‍ ബിഎസ്‌പി എംഎല്‍എ എന്‍. മഹേഷിന് പാര്‍ട്ടി അധ്യക്ഷ മായാവതി നിര്‍ദേശം നല്‍കി. ട്വീറ്ററിലൂടെയാണ് എംഎല്‍എക്ക് നിര്‍ദേശം നിര്‍ദേശം നല്‍കിയത്. കുമാരസ്വാമി വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടാല്‍ കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കി സഖ്യ സർക്കാർ തുടരാനുള്ള നീക്കവും നടക്കുന്നുണ്ട്.

Intro:Body:

കോട്ടയം: ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യയില്‍ 

ദുരൂഹത ഇപ്പോഴും നിലനില്ക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. 

പൊലീസ് അന്വേഷണം തുടരുകയാണ്

. ഹൈക്കോടതിയും നേരിട്ട് അന്വേഷണം നടത്തുന്നു. 

ഇതിനിടെ ഇടതുപക്ഷത്തിനെതിരെ കള്ള പ്രചാരണം നടത്തുകയാണ് ഒരുകൂട്ടം മാധ്യമങ്ങൾ ചെയ്തത്

. സാജന്റെ ആത്മഹത്യയ്ക്ക് കാരണം ശ്യാമളയാണെന്ന് മാധ്യമങ്ങൾ പ്രചരിപ്പിച്ചു. യൂണിവേഴ്സിറ്റി കോളജ് വിഷയത്തിലും ഇതേ നിലയിലുള്ള പ്രചാരണമാണ് നടക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.