ശ്രീനഗർ: കശ്‌മീരിലെ രണ്ടിടങ്ങളിൽ നടന്ന ഏറ്റുമുട്ടലിൽ ഇന്ത്യൻ സൈന്യം ഒമ്പത് തീവ്രവാദികളെ കൊലപ്പെടുത്തി. ബദ്‌പുരയിൽ നടന്ന ഏറ്റുമുട്ടലിൽ നാല് തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. സാധാരണക്കാരായ നാല് പേരെ കൊന്നതിന് തിരിച്ചടിയായിരുന്നു സൈന്യത്തിന്‍റെ ആക്രമണം.
കെരൺ മേഖലയിൽ നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറാൻ ശ്രമിച്ചതിനാണ് അഞ്ച് പേരെ സൈന്യം കൊലപ്പെടുത്തിയത്. ഏറ്റുമുട്ടലിൽ ഒരു സൈനികൻ മരിക്കുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു. കനത്ത മഞ്ഞുവീഴ്‌ച കാരണം പരിക്കേറ്റവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതായി ആർമി ഉദ്യോഗസ്ഥർ അറിയിച്ചു.