ധർ: മധ്യപ്രദേശിലെ ഷദല്‍പൂരില്‍ രണ്ട് പാർട്ടി പ്രവർത്തകർ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 11 പേർക്ക് പരിക്കേറ്റു. പ്രദേശത്തെ വൈദ്യുതി പോസ്റ്റ് തകർന്ന് വീണതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തില്‍ കലാശിച്ചത്. ഏറ്റുമുട്ടല്‍ പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചെങ്കിലും പൊലീസിന്‍റെ സമയോചിതമായ ഇടപെല്‍ കാരണം വൻ അപകടം ഒഴിവായി. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ അഞ്ച് പേരെ ധറിലെ ഭോജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സദല്‍പൂർ പൊലീസ് ഇരുപാർട്ടികൾക്കെതിരെയും കേസെടുക്കുകയും മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തെന്ന് സബ് ഇൻസ്പെക്ടർ ആയുഷ് ശർമ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.