പട്‌ന: വരാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ലോക് ജനശക്തി പാർട്ടി മേധാവി ചിരാഗ് പാസ്വാൻ മുഖ്യമന്ത്രി സ്ഥാനാർഥിയാകണമെന്ന് എൽജെപി ദേശീയ ജനറൽ സെക്രട്ടറി ഷാനവാസ് അഹ്‌മദ് കൈഫി. പാർട്ടി 143 സീറ്റുകളിൽ മത്സരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സീറ്റ് വിഷയം സംബന്ധിച്ച് എൻഡിഎയുമായുള്ള ആശയക്കുഴപ്പങ്ങൾക്കിടയിലാണ് ഷാനവാസ് അഹ്‌മദ് കൈഫി രംഗത്തെത്തിയത്. പാർട്ടി പ്രവർത്തകർ ഉന്നയിക്കുന്ന ആവശ്യങ്ങൾ ചിരാഗ് പാസ്വാൻ ശ്രദ്ധിക്കണം. ചിരാഗ് പാസ്വാനാണ് പാർട്ടി തീരുമാനിച്ച മുഖ്യമന്ത്രി സ്ഥാനാർഥി. അതിൽ സംശയമില്ല. പാർട്ടി പ്രവർത്തകർക്കും നേതാക്കന്മാർക്കും ഇതേ അഭിപ്രായം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഈ വിഷയത്തിൽ പാസ്വാന്‍റെ തീരുമാനം അന്തിമമായിരിക്കുമെന്നും അത് ഉടൻ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ നേതൃത്വത്തിൽ എൻഡിഎ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ബിജെപി നേരത്തേ വ്യക്തമാക്കിയിരുന്നു.
ചിരാഗ് പാസ്വാൻ മുഖ്യമന്ത്രി സ്ഥാനാർഥിയാകണമെന്ന് ഷാനവാസ് അഹ്‌മദ് കൈഫി - ചിരാഗ് പാസ്വാൻ
ചിരാഗ് പാസ്വാനാണ് പാർട്ടി തീരുമാനിച്ച മുഖ്യമന്ത്രി സ്ഥാനാർഥിയെന്നും ഈ വിഷയത്തിൽ പാസ്വാന്‍റെ തീരുമാനം അന്തിമമായിരിക്കുമെന്നും എൽജെപി ദേശീയ ജനറൽ സെക്രട്ടറി ഷാനവാസ് അഹ്‌മദ് കൈഫി.