ലക്നൗ: പീഡന പരാതിയെത്തുടർന്ന് വിദ്യാർഥിനിക്കെതിരെ ചിന്മയാനന്ദ് നൽകിയ പരാതിയിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. അലഹബാദ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചിന് മുന്നിലാകും അന്വേഷണ സംഘം റിപ്പോർട്ട് നൽകുക. ഒപ്പം ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന ചിന്മയാന്ദിന്‍റെ പരാതിയിൽ പെൺകുട്ടിയുടെ ജാമ്യാപേക്ഷയും ഇന്ന് പരിഗണിക്കും.
മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിന്മയാന്ദക്കെതിരെ അദ്ദേഹത്തിന്‍റെ കോളജിലെ നിയമ വിദ്യാർഥിനിയാണ് പീഡന പരാതി നൽകിയത്. എന്നാൽ ഇതിന് പിന്നാലെ പെൺകുട്ടി തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന് ചിന്മയാനന്ദ പരാതി നൽകുകയായിരുന്നു. ഇതോടെ പെൺകുട്ടിയെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.