ഛത്തിസ്ഗഡ്: ഛത്തിസ്ഗഡിലെ ദണ്ഡേവാദയിൽ മാവോയിസ്റ്റ് ആക്രമണത്തില്‍ ബിജെപി എംഎല്‍എ ഭീമാ മണ്ഡാവി അടക്കം ആറ് പേര് കൊല്ലപ്പെട്ടു. കൗകോണ്ഡ പൊലീസ് സ്റ്റേഷന് പരിധിയിലെ ശ്യാംഗിരിയിൽ വച്ചാണ് ഭീമാ മണ്ഡാവിയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം ഉണ്ടായത്.
വാഹനവ്യൂഹം കടന്നുപോയ വഴിയില്‍ കുഴിയുണ്ടാക്കി അതില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ചായിരുന്നു ആക്രമണം. എംഎൽയെ കൂടാതെ അഞ്ചു പൊലീസുകാരാണ് കൊല്ലപ്പെട്ടത് എന്നാണ് റിപ്പോർട്ട്.
തെരഞ്ഞെടുപ്പ് അടുത്തതോടെ ചത്തീസ്ഗഡില്‍ മാവോയിസ്റ്റ് ഭീഷണി രൂക്ഷമായിരുന്നു. എംഎല്‍എക്ക് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതായി പൊലീസ് പറഞ്ഞു. ദന്തേവാഡയിലേക്ക് പോകരുതെന്ന നിർദ്ദേശം അവഗണിച്ചാണ് ബിജെപി സംഘം പോയതെന്ന് പൊലീസ് സൂപ്രണ്ട് അഭിഷേക് പല്ലവ് പറഞ്ഞു.